ഗണേഷ് കുമാര്‍ സരിതയെ പലപ്പോഴും സഹായിച്ചു; സരിത തനിക്കെതിരെ പറയാന്‍ കാരണവും ഗണേഷാണെന്ന് ഷിബു ബേബി ജോണ്‍

K-B-Ganesh-Kumar

കൊച്ചി: കെബി ഗണേഷ് കുമാറും സരിത എസ് നായരും തമ്മില്‍ എന്താണ് ബന്ധം? മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗണേഷ് കുമാറിനെതിരെ രംഗത്തെത്തി. സരിതയും ഗണേഷും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.

സരിത എസ് നായരെക്കൊണ്ട് തനിക്കെതിരെ പറയിച്ചത് ഗണേഷ് കുമാറാണെന്നും ഷിബു ബേബി ജോണ്‍ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി. ഗൂഢാലോചന വെളിപ്പെടുത്തുന്നത് കമ്മീഷനെ വിശ്വാസമുള്ളതുകൊണ്ടാണ്. തനിക്കെതിരെ സരിതയും ബിജുവും പുറത്തു പറയുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഗണേഷ് കുമാര്‍ സൂചന നല്‍കിയിരുന്നു. ഗണേഷും സരിതയും തമ്മില്‍ ഏറെക്കാലമായി വളരെ അടുത്ത ബന്ധമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നം തീര്‍ക്കാനുള്ള ചര്‍ച്ചക്കിടെ സരിത വിഷയമായിരുന്നു. താനുമായി ഒരു ബന്ധവുമില്ലാത്ത സരിത തനിക്കെതിരെ രംഗത്ത് വരാന്‍ മറ്റൊരു കാരണവുമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. സരിത എഴുതിയ കത്ത് പോലും ആദ്യം കിട്ടിയത് ഗണേഷിന്റെ പി.എ. പ്രദീപിനാണ്. സരിതയെ സഹായിക്കാന്‍ എല്ലാഘട്ടത്തിലും ഒപ്പമുണ്ടായിരുന്നതും പ്രദീപാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Top