സ്വർണ്ണ ഐസ്‌ക്രീം കഴിച്ച് ശില്‍പ ഷെട്ടി

ഹോംങ്കോംങ്ങില്‍ നിന്നൊരു സ്‌പെഷ്യല്‍ ഐസ്‌ക്രീമിന്റെ വിശേഷവുമായാണ് ശില്‍പ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ച വാനില കോണ്‍ ഐസ്‌ക്രീം. 13 ഡോളര്‍ അതായത് ഏകദേശം 948 രൂപയാണ് ഈ ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിന്റെ വില. ഇന്ന് ഒട്ടുമിക്ക പ്രമുഖ ഡെസേര്‍ട്ട്ബ്രാന്റുകളും തങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്വര്‍ണത്തരികള്‍ ചേര്‍ത്ത് അലങ്കരിക്കാറുണ്ട്. ഇതും ആ പതിവിന്റെ ഭാഗമാണ്. ഐസ്‌ക്രീം രുചിച്ചു നോക്കിയ ശേഷം ശില്‍പ ഐസ്‌ക്രീമിനെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആര്‍ക്കും കൊതിയാകും. ഇത്തരത്തില്‍ സ്വര്‍ണ ഇലകള്‍ കൊണ്ട് അലങ്കരിച്ച പിറന്നാള്‍ കേക്കു മുറിച്ചാണ് പ്രിയങ്ക ചോപ്ര തന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷമാക്കിയത്. ശുദ്ധമായ സ്വര്‍ണത്തരികള്‍ ഭക്ഷിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നതും ഇത് ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുമെന്നും പി.എച്ച് ലെവല്‍ ബാലന്‍സ് ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു.

Latest
Widgets Magazine