ശില്‍പ ഷെട്ടിയെ എടുത്തുയര്‍ത്തി വരുണ്‍; ഞെട്ടിത്തരിച്ച് നടി

റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയ വരുണ്‍ ധവാന്‍ ബോളിവുഡ് സൂപ്പര്‍നായിക ശില്‍പ ഷെട്ടിയെ എടുത്തുയര്‍ത്തി. സൂപ്പര്‍ ഡാന്‍സര്‍ ഷോയില്‍ ‘ഒക്ടോബര്‍’ എന്ന തന്റെ പുതിയ ചിത്രം പ്രൊമോട്ട് ചെയ്യാനെത്തിയതായിരുന്നു വരുണ്‍. പരിപാടിക്കിടയില്‍ ശില്‍പയോടൊപ്പം റൊമാന്റിക് ഗാനത്തിന് ചുവടുവെയ്ക്കാന്‍ നടന് അവസരം ലഭിച്ചു. ഇതിനിടയ്ക്കാണ് നടിയെ വരുണ്‍ കൊച്ചുകുഞ്ഞിനെ പോലെ താങ്ങിയെടുത്തത്. അപ്രതീക്ഷിത പൊക്കലില്‍ ശില്‍പ ശരിക്കും ഞെട്ടി. ചിത്രങ്ങള്‍ കാണാം.

Top