ശ്വേതാമേനോനെ തോണ്ടിയ പിതാംബരകുറുപ്പ് വക സരോപദേശ ക്ലാസ്; വ്യാജ വാര്‍ത്താകേസില്‍ അറസ്റ്റിലായ ഷാജന്‍ സ്‌കറിയയും വിഎസ് അച്യുതാനന്ദന് ക്ലോസ്റ്റ് പൂജ ചെയ്ത തോക്ക് സ്വാമിയും മുഖ്യപ്രഭാഷണം; ശിവസേനയുടെ ഗണേശോത്സവം ഇങ്ങനെ

തിരുവനന്തപുരം: സാരോപദേശ പ്രഭാഷണത്തിന് ശ്വേതമേനോനെ പൊതുവേദിയില്‍ അപമാനിച്ചെന്ന പരാതിക്കിടയാക്കിയ മുന്‍ എംപി പിതാബംര കുറുപ്പ് , മുഖ്യ പ്രഭാഷണത്തിനായി വ്യാജ വാര്‍ത്താ കേസില്‍ മൂന്ന തവണ അറസ്റ്റിലായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സംഘാടകനായി വിഎസ് അച്യുതാനന്ദന് കോസ്ലറ്റ് പൂജനടത്തിയും വ്യാജ സ്വാമിയായും വിവാദത്തിലായ തോക്ക് സ്വാമിയും ശിവസേനയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഗണേശോത്സവ പരിപാടി കൗതുകമാകുന്നത് ഇങ്ങനെയാണ്.

ചടങ്ങിലേക്ക് എസ് ഡി പി ഐ നേതാക്കളെയും ക്ഷണിച്ച് വിവാദവുമുണ്ടാക്കി. പൊതുവേദിയില്‍ വച്ച് ശ്വേതമേനേനെ ശല്ല്യപ്പെടുത്തിയത് മാധ്യമങ്ങള്‍ കയ്യോടെ പൊക്കിയതിന് പീതാംബരകുറുപ്പിനെതിരെ പരാതി ഉയര്‍ന്നിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിവരെ തകരുന്നതിന് ഈ വിവാദം വഴിവെച്ചു. സിനിമാതാരത്തെ പുറക്കില്‍ നിന്ന് എംപി തോണ്ടുന്ന ദൃശ്യങ്ങളാണ് ദേശിയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായത്. കോണ്‍ഗ്രസിന് ഏറെ മാനക്കേണ്ടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുബൈയിലും ഉത്തരേന്ത്യയിലും ശിവസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗണേശോത്സവം വര്‍ഷങ്ങളായി കേരളത്തിലും ആഘോഷിക്കുന്നുണ്ട്. നിരവധി ഹൈന്ദവ സംഘടനകളാണ് ഇതിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങുന്നത്.

അക്കൂട്ടത്തിലാണ് വിവാദ തോക്കു സ്വാമിയും മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും രംഗത്തെത്തിയത്. ഇതിനായി വിളപ്പില്‍ശാലയിലെ സായി ഹാളില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ഈ പരിപാടിയിലെ മുഖ്യ ഇനമായി സനാതന ധര്‍മ്മ അവബോധന ക്ലാസിലെ അധ്യാപകനായി എത്തുന്നത് പിതാംബര കുറുപ്പായിരുന്നു. സനാതനം പറയാന്‍ ആരോപണ വിധേയനായ എംപിയെ വിളിച്ചതോടെ തന്നെ പരിപാടി പരിഹാസ്യമായി. ഇതിനിടയിലാണ് ഇമാം കൗണ്‍സില്‍ ഭാരവാഹി അഷറഫ് മൗലവിയേയും വിളിച്ചത്.

സ്വാഭാവികമായി സംഘപരിവാര സംഘടനകള്‍ക്ക് ബന്ധമുള്ള പരിപാടിയില്‍ ഇവര്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരുന്നു. ഇത് മുതലെടുക്കാനാണ് ഒരു മഞ്ഞ പത്രം കഴിഞ്ഞ ദിവസം ശ്രമം നടത്തിയത്. ഗണേശോത്സവത്തില്‍ എഡിഡിപി ഐക്കാരെ വിളിച്ചത് തന്നെ പത്രം എഡിറ്റര്‍ പങ്കെടുക്കുന്ന പരിപാടി വിവാദമാക്കാനായിരുന്നു. പരിപാടിയില്‍ ക്ഷണം കിട്ടിയപ്പോള്‍ എസ്ഡിപി ഐ നേതാക്കള്‍ ക്ഷണം നിരസിക്കുകയായിരുന്നു.

എന്നാല്‍ പരിപാടിക്കെത്താത്തത് വിവാദമാക്കാനാണ് ഓണ്‍ലൈന്‍ പത്രം ശ്രമിച്ചത്. ശിവസേന രാജ് പ്രമുഖ് ഭൂവന ചന്ദ്രനായിരുന്നു ഗണേശോത്സവ സന്ദേശം നല്‍കിയത്. ശിവസേന സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യ എതിരാളികളായ എസ്ഡിപി ഐ ക്ഷണിച്ചത് വിവാദമുണ്ടാക്കാന്‍ മാത്രമായിരുന്നുവെന്നാണ് സംഘാടകരും സമ്മതിക്കുന്നത്.

Top