ആമിര്‍ ഖാനെ തല്ലിയാല്‍ ഒരു ലക്ഷം രൂപ ഇനാം- ശിവസേനയുടെ ‘സഹിഷ്ണുത’

ലുധിയാന: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണ്. ചില വാര്‍ത്തകള്‍ കാണുമ്പോള്‍ രാജ്യം തന്നെ വിട്ടാലോ എന്ന് തന്റെ ഭാര്യ ചോദിച്ചു എന്ന ആമിര്‍ ഖാന്‍ പറഞ്ഞത് വിവാദമായി എടുത്ത് അമീെര്‍ ഖാനെതിരെ ശിവസേനയും ബിജെപിയും ആഞ്ഞടിക്കുകയാണ്.ഇത്രയും ആണ്. ഇന്ത്യയില്‍ ഒരു അസഹിഷ്ണുതയും ഇല്ലെന്ന് പറഞ്ഞവരെല്ലാം ആമിര്‍ ഖാനെ വാക്കുകള്‍ കൊണ്ട് ആക്രമിയ്ക്കാന്‍ മറന്നില്ല. ഇപ്പോഴിതാ ശിവസേന ഒരുപടി കൂടി കടന്ന് തങ്ങളുടെ ‘സഹിഷ്ണുത’ പ്രകടിപ്പിച്ചിരിയ്ക്കുകയാണ്. അമിര്‍ ഖാന്റെ മുഖത്തടിക്കുന്നവര്‍ക്ക് ഒരോ തല്ലിനും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതായി പഞ്ചാബ് ശിവസേന ചെയര്‍മാന്‍ രാജീവ് ടാന്റണ്‍ വ്യക്തമാക്കി.

ശിവസേനയില്‍ നിന്ന് നിന്ന് ഒരു ലക്ഷം രൂപ ലഭിക്കാന്‍ ഈ ഹോട്ടലിലെ മാനേജര്‍ക്കും ജോലിക്കാര്‍ക്കും കൂടാതെ അമിറിന്റെ സിനിമ സെറ്റിലെ ആളുകള്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണെന്നും രാജീവ് ടാന്റണ്‍ പറഞ്ഞു. രാജ്യസ്‌നേഹികളായ ആരെങ്കിലും ആമിറിനെ ലുധിയാനയില്‍ വെച്ച് മുഖത്തടിച്ചാല്‍ ഈ പരിതോഷികം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.amir khan wife

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലുധിയാനയില്‍ എത്തിയ അമിര്‍ ഖാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുന്നില്‍ പ്രതിഷേഷം നടത്തിയ ശിവസേന പ്രവര്‍ത്തകര്‍ താരത്തിന്റെ ചിത്രങ്ങള്‍ കീറുകയും കത്തിക്കുകയും ചെയ്‌തു. ശിവസേന പ്രവര്‍ത്തകര്‍ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്‌തു.

രാജ്യത്ത് നടക്കുന്ന ചില സംഭവങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നും ഇതിനെ തുടര്‍ന്ന്  കലാകാരന്മാര്‍ പ്രതിഷേധിക്കുന്നതും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതും നല്ല കാര്യമാണെന്നും അമിഖാന്‍ പറഞ്ഞിരുന്നു. അസഹിഷ്‌ണുതയ്‌ക്കെതിരെ ആമി ഖാന്റെ ഭാര്യ കിരണ്‍ റാവുവാണ് പ്രതികരിച്ചത്. പത്രം തുറക്കാന്‍ പോലും ഭയമാണെന്നും ചിലപ്പോള്‍ രാജ്യം വിട്ടു പോകുന്നത് പോലും ആലോചിക്കുന്നതായിട്ടാണ് അവര്‍ പറഞ്ഞത്.

Top