ശിവസേനയുടെ ഭീഷണിക്കിടെ ഗുലാം അലി കേരളത്തിലെത്തി; കനത്ത സുരക്ഷ

തിരുവനന്തപുരം; ശിവസേനയുടെ കടുത്ത ഭീഷണിക്കിടെ പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തിലെത്തി. കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് സംസ്ഥാന പോലിസ് ഒരുക്കിയിട്ടുള്ളത്. ഗുലാം അലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 55 വര്‍ഷത്തെ സംഗീത ജീവതത്തിലെ ഏറ്റവും മഹത്തായ ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. നാളെ തിരുവനന്തപുരത്തും 17ന് കോഴിക്കോടും അദ്ദേഹത്തിന്റെ ഗസ്സല്‍ സന്ധ്യയുണ്ട്. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു.

Top