നിരാഹാരം അനുഷ്ഠിക്കുന്ന ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ശോഭാസുരേന്ദ്രനും ബി.ജെ.പി നേതൃത്വവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശോഭാസുരേന്ദ്രന്‍ പാനിയം കുടിക്കുന്ന വീഡിയോ പുറത്ത് വന്നത്. രണ്ട് സത്രീകള്‍ മറഞ്ഞു നിന്ന് ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രന്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. നിരാഹാരം കിടക്കുന്ന ശോഭാ സുരേന്ദ്രന് ഹോര്‍ലിക്സ് കൊടുക്കാന്‍ കുലസ്തിരീകള്‍ കഷ്ടപെടുന്നത് കണ്ടോ എന്ന തരത്തിലുള്ള കുറിപ്പുമായും ഫോട്ടോ നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

ശേഷം ഷാളുകൊണ്ട് മുഖം തുടക്കുന്നതും വീഡിയോയില്‍ കാണാം. ‘ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്’ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ എനര്‍ജി ഡിങ്സാണ് കുടിച്ചതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എ.എന്‍ രാധാകൃഷ്ണനും പിന്നീട് സി.കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തത്.

https://www.facebook.com/binurajofficial/videos/2076520309103480/?t=0

ഫോട്ടോ കടപാട്: ഇന്‍റെര്‍നെറ്റ്

Top