ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി;ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് നിലപാട് വ്യക്തമാക്കി ലീഡറുടെ പ്രിയശിഷ്യ.

ചെങ്ങന്നൂര്‍:താന്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ശോഭന ജോര്‍ജ്.ഏത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് പിന്നീട് പറയുമെന്ന് ശോഭന ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.കഴിഞ്ഞ തവണയും ശോഭന ജോര്‍ജ് മത്സരിക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമനം ഏറ്റവും ഒടുവില്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായി.പക്ഷേ ഇത്തവണ അത് പോലേയല്ല കാര്യങ്ങള്‍ എന്ന് ശോഭന പറയുന്നു.അതേസമയം ശോഭന ജോര്‍ജ് ഇടതുപക്ഷവുമായി ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായാണ് വിവരം.ഇടതു പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരില്‍ മത്സരിക്കാനാണ് അവരുടെ തീരുമാനമെന്നാണ് സൂചന.ഇതിനോട് സിപിഎം നേതൃത്വം ഇത് വരെ പ്രതികരിച്ചിട്ടില്ല.

ചെങ്ങന്നൂര്‍ ഏരിയയിലെ നേതാക്കള്‍ക്ക് ശോഭനയോട് വലിയ താല്പര്യമില്ലെന്നാണ് ഒടുവിലത്തെ വിവരം.ഇടതുപക്ഷ നേതാക്കള്‍ സമീപിച്ചാല്‍ താന്‍ ആലോചിച്ച് പിതുണ സ്വീകരിക്കുമെന്നാണ് ശോഭന ജൊര്‍ജിന്റെ നിലപാട്.ഇത്തവണ തനിക്ക് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ശോഭന കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞ്.പക്ഷേ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പിസി വിഷ്ണുനാഥ് ഇത്തവണയും കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നാണ് അറിയുന്നത്.അങ്ങിനെ വന്നാല്‍ ശോഭന തഴയപ്പെടും.ഈസാഹചര്യത്തിലാണ് സിപിഎമ്മിന്റെ പിന്തുണ അവര്‍ തേടുന്നതെന്നും സൂചനയുണ്ട്.അങ്ങിനെ ആരുടേയും പിന്തുണ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുന്ന അവര്‍ ബിജെപി എന്ന ഓപ്ഷന്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ശോഭനയുടെ സ്ഥാനാര്‍ത്ഥിത്വ കാര്യത്തിലും ഔദ്യോഗിക തീരുമാനമാകും.
എന്നാല്‍ ഇത് വരെ വാര്‍ത്തയോട് സിപിഎം ആലപ്പുഴ ജില്ല നേതൃത്വം ഇത വരെ പ്രതികരിച്ചിട്ടില്ല.പക്ഷെചില അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി വച്ചിട്ടുണ്ടെന്ന് ജില്ലാ നേതാക്കളും സമ്മതിക്കുന്നുണ്ട്.പിഎസ് ശ്രീധരന്‍ പിള്ളയായിരിക്കും മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി.മൂന്ന് തവണ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എ ആയി നിയമസഭയിലെത്തിയ ആളാണ് ശോഭന ജോര്‍ജ്.കുറച്ച് കാലമായി പാര്‍ട്ടി നേതൃത്വത്തോട് വലിയ അടുപ്പം ശോഭനക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top