മരണത്തില്‍നിന്ന് രക്ഷിക്കാതെ റിപ്പോര്‍ട്ടിങ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍; വീഡിയോ കാണൂ

Accident-Man-Interview

സാല്‍വദോര്‍: ഒരാള്‍ മരിക്കാന്‍ കിടന്നാലും എക്‌സ്‌ക്ല്യൂസീവ് ഇന്റര്‍വ്യൂ എടുക്കുന്ന മാധ്യമപ്രവര്‍ത്തകരുമുണ്ട്. അപകടത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാതെ റിപ്പോര്‍ട്ടിങ് നടത്തുന്ന വിഡിയോ വൈറലായി. ബ്രസീലിലെ സാല്‍വദോറിലാണ് സംഭവം.

ട്രക്കിടിച്ച് വഴിയില്‍ കിടക്കുന്ന ഒരാളോട് ഇപ്പോള്‍ എങ്ങനെയുണ്ടെന്നും ഇടിച്ച വണ്ടി ശ്രദ്ധിച്ചോ നമ്പര്‍ ശ്രദ്ധിച്ചോ എന്നൊക്കെയാണ് ചോദിക്കുന്നത്. സാല്‍വദോറിലെ ഒരു റോഡില്‍ ട്രക്കിടിച്ച് കിടക്കുകയാണ് ഒരാള്‍. ആദ്യം ദൃശ്യങ്ങളില്‍ കാണുന്നത് ഒരു വെളുത്ത ട്രക്കും അതിന്റെ പൊട്ടിയ ചില്ലുകളുമാണ്. പൊടുന്നനെ കാമറ ഷര്‍ട്ടില്ലാതെ റോഡരികില്‍ കിടക്കുന്ന ഒരു മനുഷ്യന്റെ ക്ലോസ് അപ് ദൃശ്യങ്ങളിലേക്ക് പാന്‍ ചെയ്യുന്നു. അയാള്‍ക്ക് നല്ല വേദന അനുഭവിക്കുന്നുണ്ടെന്നത് അയാളുടെ മുഖത്തു നിന്ന് വ്യക്തമാണ്. വാഹനം കണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അപകടം സംഭവിച്ചയാള്‍ മറുപടി നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് നല്ല വേദനയുണ്ടെന്നും ആശുപത്രിയില്‍ പോകണമെന്നും അയാള്‍ പറയാനാഞ്ഞു. എന്നാല്‍ അപ്പോഴേക്കും റിപ്പോര്‍ട്ടര്‍ അടുത്ത ചോദ്യം എടുത്തെറിഞ്ഞിരുന്നു. താങ്കള്‍ എങ്ങോട്ട് പോകുകയായിരുന്നെന്നു. പരുക്കും സമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതും മൂലം അയാള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

https://youtu.be/LDAzdJ47hJQ

Top