ഉന്നത കുല ജാതരായ പ്രായപൂര്‍ത്തിയാകാത്ത ഒരുപാട് പെണ്‍കുട്ടികളെ ഐ എസ് വലയില്‍!.. അഖിലയ്ക്കും ആതിരയ്ക്കും പിന്നാലെ ഐഎസ് നോട്ടമിട്ട പെണ്‍കുട്ടിയുടെ കഥ

കാസര്‍ഗോഡ്: ഉന്നത കുല ജാതരും ബുദ്ധിമതികളുമായ പ്രായപൂര്‍ത്തി ആകാത്ത ഒരുപാട് പെണ്‍കുട്ടികളെ ഐ എസ് വലയില്‍ വീഴ്ത്തിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നു.പലരും ഇപ്പോഴും അറിയാതെ ഇവരുടെ വലയില്‍ ഉണ്ടോ എന്നും സംശയം ബലപ്പെടുന്ന റിപ്പോര്‍ട്ടാണ് കാശറഗോഡ് നിന്നും വരുന്നത് .പഠനത്തില്‍ മിടുക്കിയും സുന്ദരിയുമായ കാസര്‍ഗോഡ് സ്വദേശിനി പെണ്‍കുട്ടിയെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമം തുടങ്ങിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .പത്താംക്ലാസില്‍ മുഴുവന്‍ എ പ്ലസ് കിട്ടിയപ്പോഴാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് ഹായ് ; എന്ന സന്ദേശമെത്തുന്നത്. അതിനോടു പ്രതികരിച്ചപ്പോള്‍ സിങ് എന്ന് അവസാനിക്കുന്ന പേരില്‍ മറുപടിയും. പിന്നീട് പരസ്പരം സന്ദേശമയയ്ക്കുന്നതു പതിവായി.അതിലൂടെ കുട്ടി ഐ എസ് വലയില്‍ ആവുകയായിരുന്നു.

ഉന്നതകുലജാതയായ പെണ്‍കുട്ടി കഴിഞ്ഞ എസ്എസ്എല്‍എസി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇങ്ങനെയൊരു സന്ദേശം മൊബൈലില്‍ എത്തുന്നത്. സന്ദേശമയച്ചയാള്‍ ഉന്നത നിലയിലെത്താന്‍ സഹായിക്കാമെന്നും അതിന് താന്‍ നിര്‍ദ്ദേശിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ചേര്‍ന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. അതേ തുടര്‍ന്ന് വിദ്യാസമ്പന്നയായ മാതാവു തന്നെ മകളെ ട്യൂഷന്‍ കേന്ദ്രത്തില്‍ ചേര്‍ക്കുകയും ചെയ്തു.

കഥ തുടരുന്നത് ഇങ്ങനെ. വീട്ടില്‍ സസ്യാഹാരം മാത്രം കഴിച്ച് ശീലമുള്ള പെണ്‍കുട്ടി മാംസഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തോട് വിരക്തി പ്രകടിപ്പിക്കാനും തുടങ്ങി. അതിനു മുമ്പ് ഒരിക്കലും സസ്യേതര ഭക്ഷണം കഴിക്കാത്ത പെണ്‍കുട്ടിയായിരുന്നു. പെരുമാറ്റത്തില്‍ കാര്യമായ മാറ്റവും ഈ പതിനാറുകാരിയില്‍ പ്രകടമായി. ഉറക്കത്തില്‍ പിച്ചും പേയും പറയുന്നു.isisi

ഒരിക്കലും പറയാത്ത സ്ഥലനാമങ്ങള്‍. മാധ്യമങ്ങളില്‍ കൂടി മാത്രമറിയുന്ന കാര്യങ്ങളും സ്വപ്നത്തിലെന്ന പോലെ പറയുന്നു. രക്ഷിതാക്കളിലും ബന്ധുക്കളിലും സംശയങ്ങള്‍ വന്നതോടെ കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കി. ഇതോടെ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായി. ഇതേത്തുടര്‍ന്ന് കുട്ടിയെ മധ്യകേരളത്തിലെ കുടുംബ വീട്ടിലേക്ക് മാറ്റുകയായിരുന്നു.അഖിലക്കും ആതിരക്കും പിന്നാലെ മറ്റൊരു പെണ്‍കുട്ടികൂടി ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് ആകര്‍ഷിക്കപ്പെടും മുമ്പ് രക്ഷപ്പെടുത്താന്‍ ബന്ധുക്കളുടെ സമയോചിതമായ ഇടപെടലിലൂടെ കഴിഞ്ഞുവെന്ന് ഏതാണ്ട് ഉറപ്പിക്കാം. കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചു വരികയാണ്. കുട്ടിക്ക് വന്ന മൊബൈല്‍ സന്ദേശത്തിന്റെ ഉറവിടം എവിടെയാണെന്നാണ് കണ്ടെത്തേണ്ടത്.

പഞ്ചാബില്‍ നിന്നാണ് ഇത്തരമൊരു സന്ദേശം വന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം. അഫ്ഗാനിസ്ഥാനിലും മറ്റും ഐ.എസ്. ഭീകര്‍ക്ക് വേണ്ടി ആയിരം ദക്ഷിണേന്ത്യന്‍ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യണമെന്ന് വാട്‌സാപ്പ് ഗ്രൂപ്പ് പ്രചാരണം പ്രാവര്‍ത്തികമാക്കാനാണോ ഇതെന്ന് ഇന്റലിജന്‍സിന് സംശയമുണ്ട്. പ്രണയ ചരടില്‍ കുടുക്കി പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം പരിവര്‍ത്തനം നടത്തി ലൈംഗിക അടിമകളാക്കി നാടു കടത്തുന്ന സംഘം രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. നേരത്തെ കാസര്‍ഗോഡ് പടന്നയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേര്‍ന്ന സംഘത്തിലെ നേതാവ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍ഗോഡ് മേഖലയില്‍ പണം ഒഴുക്കുന്നുണ്ടോയെന്ന സംശയവും രഹസ്യന്വേഷണ വിഭാഗങ്ങള്‍ക്ക് ബലപ്പെട്ടിട്ടുണ്ട്.അഖിലയ്ക്കും ആതിരയ്ക്കും പിന്നാലെ ഐഎസ് നോട്ടമിട്ട പെണ്‍കുട്ടിയുടെ കഥ ഏവരേയും ഞെട്ടിക്കുന്നതാണ് .എത്രപേര്‍ അറിയപ്പെടാതെ ഐ എസ് വലയില്‍ കുടുങ്ങിയിട്ടുണ്ട് എന്നതും ചോദ്യചിഹ്നമായി നില്‍ക്കുന്നു.

കേരളത്തിൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു !…ഹാദിയായെ മതം മാറ്റിയെന്ന് വിവാദ ബ്ലോഗ് പത്രത്തിന്റെ വെളിപ്പെടുത്തൽ !..ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമെന്ന് വാർത്ത ആയിഷ വീണ്ടും ആതിര ആയി.. മതപരിവർത്തനത്തിന് വിധേയയായത് ഭീഷണിയെ തുടർന്നാണെന്നും ഹിന്ദു മതത്തിലേയ്ക്കു തിരിച്ചു പോകുന്നതായി ആതിര അഖിലയ്ക്കും ആതിരയ്ക്കും പിന്നാലെ ഐഎസ് നോട്ടമിട്ട പെണ്‍കുട്ടിയുടെ കഥ നരകത്തെക്കുറിച്ചുള്ള പ്രഭാഷണം ഭയപ്പെടുത്തി. സ്ത്രീകള്‍ക്ക് ഇസ്ലാം മതത്തില്‍ വലിയ പരിരക്ഷ ലഭിക്കുന്നു എന്ന സക്കീര്‍ നായിക്കിന്റെ പ്രഭാഷണം സ്വാധീനിച്ചു-മതം മാറിയ ആതിര
Latest
Widgets Magazine