മത്സ്യത്തിന്റെ പഴക്കം തിരിച്ചറിയാതിരിക്കാന്‍ പ്ലാസ്റ്റിക് കണ്ണ്!!! മീന്‍ വൃത്തിയാക്കിയ യുവതി ഞെട്ടി

ശുദ്ധമായതെന്നും പുതിയതെന്നും തോന്നിപ്പിക്കാന്‍ കച്ചവടക്കാര്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ക്ക് കണക്കില്ല. എന്നാല്‍ ഞെട്ടിക്കുന്ന ഒരു കള്ളത്തരം കാണിച്ചിരിക്കുകയാണ് ഈ കച്ചവടക്കാര്‍. ഫ്രഷാണെന്ന് തോന്നിപ്പിക്കാന്‍ ചീഞ്ഞ മത്സ്യത്തിന്‍രെ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ് പിടിപ്പിച്ചരിക്കുകയാണ് കുവൈറ്റിലെ ചില കച്ചവടക്കാര്‍.

മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാനാണ് പ്ലാസ്റ്റിക്ക് കണ്ണ് വച്ച് വില്‍പ്പന നടത്തിയത്. കൂവൈറ്റിലാണ് സംഭവം നടന്നിരിക്കുന്നത്. മത്സ്യത്തിന്റെ കണ്ണ് നേക്കിയാല്‍ പഴക്കം തിരിച്ചറിയാന്‍ സാധിക്കും അതുകൊണ്ടുതന്നെയാണ് പ്ലാസ്റ്റിക് കണ്ണുകള്‍ വച്ച് മീന്‍ വില്‍പ്പന നടത്തി. കുവൈറ്റ് പ്രാദേശിക ദിനപത്രമായ അല്‍ ബയാനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വില്‍പ്പന നടത്തിയ കട, അധികൃതര്‍ പൂട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ കൂവൈറ്റ് ഉപഭോക്ത വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീന്‍ വാങ്ങിയ യുവതിയാണ് ഇക്കാര്യം കണ്ടെത്തിയത്. യുവതി മീന്‍ വൃത്തിയാക്കുന്നതിന്റെ ഇടയ്ക്ക് പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറുകയായിരുന്നു. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് വളരെ പഴക്കം ചെന്ന മീനാണ് എന്ന് വ്യക്തമായത്. യുവതി ഈ സംഭവം ഫോട്ടോ അടക്കം സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു.

ചിത്രങ്ങല്‍ വൈറലായതോടെ കൂവൈറ്റ് ഉപഭോക്ത വകുപ്പ് നേരിട്ട് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവം സത്യമാണെന്ന് മനസിലായത്തോടെയാണ് അധികൃതര്‍ തട്ടിപ്പ് നടന്ന കട അടച്ച് പൂട്ടിയത്. കട നടത്തിപ്പുകാര്‍ക്ക് പിഴ നല്‍കുകയും ചെയ്തു.

Latest
Widgets Magazine