ഷുഹൈബിന്റെ കൊലപാതകം;മുഖംനോക്കാതെ നടപടി.അപലപനീയം, സ്വന്തവും ബന്ധവും നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കും :മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി . സംഭവം ഉണ്ടായ ഉടനെ തന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പൊലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. നിഷ്‌പക്ഷമായ അന്വേഷണമാണു നടക്കുക. ആരാണു പ്രതികള്‍ എന്നതോ എന്താണ്‌ അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ്‌ മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. മറ്റുള്ളവരെയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു’ – വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ് പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. കൊലപാതകം നടന്ന് ആറ് ദിവസമായിട്ടും സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല.മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine