ഷുഹൈബ് വധം: പ്രതികളായ ആകാശിനെയും രജിനെയും തിരിച്ചറിഞ്ഞ് ദൃക്സാക്ഷികൾ

കണ്ണൂർ:ഷുഹൈബ് വധക്കേസില്‍ രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരിയേയും റിജില്‍ രാജിനേയുമാണ് തിരിച്ചറിഞ്ഞത്. കണ്ണൂർ സ്പെഷൽ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണു പ്രതികളായ രജിൻരാജ്, ആകാശ് എന്നിവരെ ദൃക്സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ പരേ‍ഡ് പൂർത്തിയായി.ഡമ്മികളെയല്ല. യഥാർഥ പ്രതികളെയാണു പിടികൂടിയതെന്ന പൊലീസിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതാണിത്.കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.Shuhaib-2.22

അക്രമിസംഘത്തിലെ മറ്റു മൂന്നു പേർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. കൊലപാതകത്തിനു ശേഷം ആകാശ് തില്ലങ്കേരിയിലെ ഒരു ക്ഷേത്രോത്സവത്തിനെത്തിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.മാലൂർ, മട്ടന്നൂർ, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ ഫോൺ വിളികളും നിരീക്ഷണത്തിലാണ്.കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം

 

Latest
Widgets Magazine