ഷുക്കൂര്‍ വധം:സര്‍ക്കാര്‍ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു,”സമ്മര്‍ദ്ധത്തിന്” വഴങ്ങിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പോലീസില്‍ വിലസുന്നു.

കൊച്ചി:ഷുക്കൂര്‍ വധത്തില്‍ അന്വേഷണം രാഷ്ട്രീയ സമ്മര്‍ദ്ധത്തിന് വഴങ്ങി വഴിമുട്ടുകയായിരുന്നുവെന്ന സര്‍ക്കാരിന്റെ വാദം പൊളിയുന്നു.സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള ജില്ലയിലെ തളിപ്പറമ്പ് പോലുള്ള പ്രദേശത്ത് കൃത്യമായി ഗൂഡാലോചന അന്വേഷിക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്നാണ് ജസ്റ്റിസ് കമാല്‍ പാഷയ്ക്ക് മുന്‍പില്‍ സര്‍ക്കാരിനായി എജി പറഞ്ഞത്.അതു കൊണ്ട് സിബിഐ അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.ഇതെല്ലാം രാഷ്ട്രീയ ലാഭത്തിനായി സര്‍ക്കാര്‍ പറഞ്ഞതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

 

 

അരിയില്‍ ഷുക്കൂര്‍ നിഷ്ടൂരമായി കൊല്ലപ്പെട്ട കേസില്‍ തുടക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ് സിഐ ആയിരുന്ന പ്രേമനാണ്.ഇദ്ധേഹമാണ് കേസില്‍ പ്രതികളെ അരസ്റ്റ് ചെയ്തതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും.പ്രേമന്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികളെ ഹാജരാക്കിയതും.രാഷ്ട്രീയ പ്രാധാന്യം ഉയര്‍ത്തിയ കേസായതിനാല്‍ ടിപി ചന്ദ്രശേഖരന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഡിവൈഎസ്പി സുകുമാരനെ ഈ കേസിന്റെ ചുമതയും സര്‍ക്കാര്‍ നല്‍കി.അപ്പോഴും കാര്യങ്ങള്‍ എല്ലാം നിയന്ത്രിച്ച് സിഐ പ്രേമന്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കേസില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രി”ഗൂഡാലോചന”കണ്ടെത്തുന്നതും ഈ അന്വേഷണ സംഘം തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഷുക്കൂറിനെ കൊല്ലുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ജയരാജനും,ടിവി രാജേഷ് എംഎല്‍എയും തയ്യാറായില്ല എന്നതാണ് ഇരുവരുടേയും പേരിലന്വേഷണ സംഘം ചാര്‍ത്തിയ കുറ്റം.
ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തി ഡിവൈഎസ്പി സുകുമാരന്‍ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം ലീഗ് നേതൃത്വത്തിനും അന്വേഷണ സംഘത്തില്‍ യാതൊരു അതൃപ്തിയും ഉണ്ടായിരുന്നില്ല.ഈ അന്വേഷണ സംഘം തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചതും.അപ്പോള്‍ പക്ഷെ ലീഗ് നേതൃത്വം എതിര്‍സ്വരവുമായി രംഗത്തെത്തി.എന്നാല്‍ അപ്പോഴൊന്നും കേസ് അന്വേഷണത്തില്‍ ഒരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ് കേസിന്റെ മറ്റ് കാര്യങ്ങളും നിയന്ത്രിച്ച് പോന്നിരുന്നത്.അന്വേഷണത്തില്‍ എന്തെങ്കിലും പാളിച്ചയുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മറ്റൊരു അന്വേഷണ സംഘത്തെ നിയമിക്കാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു.

 

എന്നാല്‍ ഘടകകക്ഷിയിലെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് കോണ്‍ഗ്രസ്സ് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിനൊന്നും മുതിര്‍ന്നില്ല.ഇപ്പോള്‍ കോടതിയില്‍ പറഞ്ഞ പോലെ രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴിപ്പെട്ട ഒരു ഉദ്യോഗസ്ഥനെ പിന്നെ എന്തിനാണ് സര്‍വ്വീസില്‍ വെച്ച് പൊറുപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.സിഐ പ്രേമനെതിരേയോ ഡിവൈഎസ്പി സുകുമാരനെതിരായോ വകുപ്പ് തലത്തില്‍ പോലും യാതൊരു നടപടിയും സര്‍ക്കാര്‍ ഇതിന്റെ പേരില്‍ എടുത്തിട്ടില്ല എന്നതാണ് വാസ്തവം.വസ്തുത ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് കേസില്‍ അന്വേഷണം ശരിയായി നടന്നില്ല എന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്.ഇതെല്ലാം വരും ദിവസങ്ങളില്‍ വലിയ നിയമകുരുകിലേക്ക് സര്‍ക്കാരിനെ കൊണ്ടു ചെന്നെത്തിക്കും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

Top