സിക്കാ വൈറസ്: ലോകം ഭീതിയില്‍ ; ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: മാരകമായ സിക്കാ വൈറസ് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര അടിന്തരാവസ്ഥ പ്രഖ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. നവജാത ശിശുക്കളില്‍ തലച്ചോറിന് വൈകല്യം സംഭവിക്കുന്ന മാരക രോഗം ഇതിനോടകം 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. വടക്കേ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലാണ് ഇത് സ്ഥിരീകരിച്ചത്. ബ്രസീലില്‍ ആണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. 2,400 നവജാത ശിശുക്കളിലാണ് ആദ്യം രോഗം പടര്‍ന്ന് പിടിച്ചത്. തലച്ചോറിന് വൈകല്യം സംഭവിക്കുന്നത് മൂലം ഈ കുഞ്ഞുങ്ങളുടെ തല ഭാഗം പകുതിയായിരിക്കും.

യുറോപിലേക്കും രോഗം വ്യാപച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊളംബിയയില്‍ 20,000 കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളെ പിടിച്ചു കുലുക്കിയ എബോള വൈറസിനേക്കാള്‍ മാരകമാണ് സിക്കാ വൈറസ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊതുക് മൂലമാണ് രോഗം പടര്‍ന്ന് പിടിക്കുക. സിക്കാ വൈറസ് ബാധയുടെ വ്യാപനത്തെ തുടര്‍ന്ന് നേരത്തെ രണ്ടു വര്‍ഷത്തേക്ക് സ്ത്രീകളോട് പ്രസവിക്കരുതെന്ന് വടക്കേ അമേരിക്കയിലെ ഒരു രാജ്യം വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top