അരങ്ങ് തകര്‍ത്ത് സിസ്റ്റര്‍മാരുടെ പാട്ട്: വൈറലായി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ് ബാന്‍ഡ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു സംഘം സിസ്റ്റര്‍മാരുടെ പാട്ടാണ്. പാനമയില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവര്‍ ആസ്വാദകരെ കൈയിലെടുത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പെറുവില്‍ നിന്നുള്ള ‘ദി സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ്’ എന്ന 11 അംഗ കന്യാസ്ത്രീ ബാന്‍ഡ്. ‘സിയര്‍വാസ്’ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ‘സെര്‍വന്റ്‌സ്’ എന്നാണ്. ‘ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍’ എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ ബാന്‍ഡിന് ഇവര്‍ ഇത്തരമൊരു പേരിട്ടത്.

2014ല്‍ രൂപീകരിച്ച ഈ ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാന്‍, ഇക്വഡോര്‍, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളും ബാന്‍ഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവര്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെക്‌സിക്കോ, പെറു സന്ദര്‍ശനവേളയിലും സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു. ഇവരുടെ സംഗീതപരിപാടികളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഗള്‍ഫ് മേഖല സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പ്പാപ്പയാകാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ; ഫെബ്രുവരിയില്‍ യുഎഇയിലേക്ക് ഇരുമുഖം സഭയില്‍ ഇനി വേണ്ടാ; സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതരോട് സഭാവസ്ത്രം ഉപേക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദൈവത്തിനു മുന്നില്‍ ഈ കുഞ്ഞിനെപോലെ പൂര്‍ണ സ്വതന്ത്രനാകാന്‍ എനിക്ക് പറ്റുമോ..; തന്റെ മുന്നില്‍ കുസൃതികാട്ടിയ കുരുന്നിനെക്കുറിപ്പ് മാര്‍പ്പാപ്പ പറഞ്ഞ വീഡിയോ വൈറലാകുന്നു…. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; യു.എസ് കര്‍ദിനാളിന്റെ സ്ഥാനം തെറിച്ചു!!! ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ മാര്‍പ്പാപ്പ ശ്രദ്ധാലു, വിധിയ്ക്കായി കാത്തിരിക്കുന്നെന്ന് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്
Latest