സിന്ദൂരം അണിയുന്നവര്‍ കരുതിയിരിക്കുക..

പരിശുദ്ധിയുടെ പ്രതീകമാണ്​ സിന്ദൂരമെന്നാണ്​ സങ്കൽപ്പം. വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവുംനല്കുമത്രേ.വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ സിന്ദൂരക്കുറി അണിഞ്ഞുനടക്കുന്നവർ കരുതിയിരിക്കണമെന്നാണ്​ അമേരിക്കയിൽ നിന്നുള്ള പഠനം മുന്നറിയിപ്പ്​ നൽകുന്നത്​. ഇന്ത്യയിലും അ​മേരിക്കയിലും വിൽക്കുന്ന സിന്ദൂരത്തിൽ അപകടകരമായ അളവിൽ ഇൗയത്തി​ൻ്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ്​ കണ്ടെത്തൽ. മതപരമായ ആവശ്യങ്ങൾക്കായി സിന്ദൂരം ഉപയോഗിക്കുന്നവരാണ്​ കൂടുതലും. പുറമെ സൗന്ദര്യവർധക വസ്​തുവായും ഇത്​ ഉപയോഗിച്ചുവരുന്നു. സിന്ദൂരത്തിന്​ കടും ചുവപ്പ്​ നിറം ലഭിക്കാൻ ചില ഉൽപ്പാദകർ ​ലെഡ്​ ടെട്രോക്​സൈഡ്​ കലർത്തുന്നതായാണ്​ കണ്ടെത്തൽ. അമേരിക്കയിലെ ന്യൂജഴ്​സിയിൽ 118 സിന്ദൂർ സാമ്പിളുകൾ പരിശോധിച്ചതിൽ 95 എണ്ണവും ദക്ഷിണേഷ്യയിൽ നിന്നുള്ളതായിരുന്നു. 23 എണ്ണം മുംബൈയിലെയും ഡൽഹിയിലെയും കടകളിൽ നിന്ന്​ ശേഖരിച്ചവയും. പരിശോധിച്ച 80 ശതമാനത്തിലും അപകടകരമായ അളവിൽ ഇൗയം അടങ്ങിയതായാണ്​ കണ്ടെത്തിയത്​. അമേരിക്കൻ ഫുഡ്​ ആൻ്റ്​ ഡ്രഗ്​ അഡ്​മിനിസ്​​ ട്രഷറർ അനുവദിച്ചതിൻ്റെ മൂന്നിരിട്ടിയോളം അധികമാണ്​ പലതിലും ഇൗയത്തി​ൻ്റെ സാന്നിധ്യം. ​ഇൗയത്തിൻ്റെ അംശം അടങ്ങിയ വസ്​തു വയറ്റിൽ എത്തുന്നതോ ശ്വസിക്കുന്നതോ അപടകരമാണെന്ന്​ പഠനത്തിന്​ നേതൃത്വം നൽകിയ ന്യൂജെഴ്​സിയിലെ റൂട്​ജെഴ്​സ്​ സ്​കൂൾ ഓഫ്​ പബ്ലിക്​ ഹെൽത്തിലെ ഡോ. ഡെറിക്​ ഷെൻഡൽ പറയുന്നു. ഗവേഷക സംഘം പരിശോധിച്ച അമേരിക്കയിലെ 83 ശതമാനം സാമ്പിളുകളിലും ഇന്ത്യയിൽ നിന്നുള്ള 78 ശതമാനത്തിലും ഒരു ഗ്രാമം സിന്ദൂരത്തിൽ ചുരുങ്ങിയത്​ ഒരു മൈക്രോഗ്രാം ഇൗയം അടങ്ങിയതായി കണ്ടെത്തി. മനുഷ്യരിൽ, പ്രത്യേകിച്ചും ആറ്​ വയസിന്​ താഴെയുള്ള കുട്ടികളിൽ ഇൗയത്തി​ൻ്റെ സാമിപ്യം ഗുരുതര ആരോഗ്യപ്രശ്​നങ്ങൾക്ക്​ ഇടയാക്കുമെന്ന്​ ഷെൻഡൽ പറയുന്നു. രക്​തത്തിൽ ഇൗയത്തി​ൻ്റെ നേരിയ അംശത്തി​ൻ്റെ സാന്നിധ്യമുണ്ടായാൽ ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്​, പഠന മികവ്​ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന്​ അമേരിക്കയിലെ രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ മുന്നറിയിപ്പ്​ നൽകുന്നു. ഇൗയത്തി​ൻ്റെ സാന്നിധ്യം തടയുകയാണ്​ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്നും ഇവർ പറയുന്നു. സൗന്ദര്യവർധക വസ്​തുക്കളിൽ ഒരുഗ്രാമിൽ 20 മൈക്രോഗ്രാമിൽ കവിഞ്ഞ്​ ഇൗയത്തി​ൻ്റെ സാന്നിധ്യം പാടില്ലെന്നാണ്​ അമേരിക്കൻ ഫുഡ്​ ആൻ്റ് ഡ്രഗ്​ അഡ്​മിനിസ്​​ട്രേഷൻ പരിധി നിശ്​ചയിച്ചത്​. എന്നാൽ അമേരിക്കയിൽ നിന്നുള്ള 19 ശതമാനത്തിലും ഇന്ത്യയിൽ നിന്നുള്ള 43 ശതമാനത്തിലും ഇൗ പരിധി കവിഞ്ഞിട്ടുണ്ട്​. അഞ്ച്​ സാമ്പിളുകളിൽ പതിനായിരം മൈക്രോഗ്രാമിൽ അധികമാണ്​ ഇൗയത്തി​ൻ്റെ സാന്നിധ്യം. ഇതിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നും മൂ​ന്നെണ്ണം അമേരിക്കയിൽ നിന്നുമുള്ളതാണ്​. 2007ന്​ ശേഷം ഒരു കമ്പനിയുടെ ഉൽപ്പന്നത്തിൽ ഈയത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ പൊതുമുന്നറിയിപ്പ്​ നൽകിയിരുന്നു. ഉൽപ്പന്നം കമ്പനി പിൻവലിക്കുകയും ചെയ്​തിരുന്നു.

Latest
Widgets Magazine