നിക് ജൊനാസിന്റെ അച്ഛൻ കടക്കെണിയിൽ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രതിശ്രുത വരനും പോപ്പ് ഗായകനുമായ നിക് ജൊനാസിന്റെ അച്ഛൻ പോൾ ജൊനാസൻ വൻ കടക്കെണിയിലെന്ന് സൂചന. അമേരിക്കൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് കോടിക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് ടിഎംഇസെഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടംവീട്ടുന്നതിനായി ന്യൂജേഴ്സിയിലെ നിർമ്മാണത്തിലിരിക്കുന്ന വസ്ത വകകൾ വിൽക്കാനായി പോൾ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

2013ൽ നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് പിരിയുന്നതിന് മുമ്പ് ആഗോള തലത്തിൽ കോടികളുടെ വരുമാനമാണ് ഇവർക്കുണ്ടായിരുന്നത്. എന്നാൽ പിന്നീട് ഓരോരുത്തരും സ്വന്തം കരിയർ കെട്ടിപ്പടുക്കുകയായിരുന്നു.
നിക്കിന് 25 മില്യൺ ഡോളറും പ്രിയങ്കയ്ക്ക് 28 മില്യൺ ഡോളറും ആസ്തിയുണ്ട്. അതുകൊണ്ട് തന്നെ പോളിന്റെ ഭാവി സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റിലാണ് നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അടുത്ത വർഷം വിവാഹം ഉണ്ടാകുമെന്നാണ് സൂചനകൾ.

Latest
Widgets Magazine