ഭക്തിഗാനം തെറ്റായി പാടിയെന്ന് വിമര്‍ശനം; കൂടുതല്‍ പറഞ്ഞാല്‍ നഗ്നയായി പാടുമെന്ന് ഗായിക

ഭക്തിഗാനം തെറ്റായി പാടിയെന്ന പേരില്‍ ഗായിക സോന മോഹപത്രയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ഗായിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കൂടുതല്‍ പറഞ്ഞാല്‍ തുണിയില്ലാതെ നിന്ന് പാടുമെന്നാണ് വിമര്‍ശകര്‍ക്ക് ഗായികയും സംഗീത സംവിധായികയുമായ സോന മോഹപത്ര മറുപടി നല്‍കിയിരിക്കുന്നത്.

സ്റ്റേജ് ഷോയില്‍ ആലപിച്ച ഗാനം സോന യൂട്യൂബില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധം കനത്തത്. സന്യാസിയായിരുന്ന ഭക്ത സലബേഗ എഴുതിയ ഗാനത്തില്‍ നിരവധി വാക്കുകള്‍ മോഹപത്ര തെറ്റായി ഉച്ചരിച്ചെന്നും ആരോപണമുണ്ട്. എന്നാല്‍ മോഹപത്ര രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്.

വിദ്യാഭ്യാസമില്ലാത്തവനൊക്കെ ഛര്‍ദ്ദിക്കാനുള്ള ഇടമല്ല എന്റെ പേജ്, ഇതുവരെ വിവരംകെട്ടവര്‍ ഛര്‍ദ്ദിച്ചത് കൂടുതലാണ്. ഹീലുള്ള ചെരുപ്പിട്ട് നഗ്‌നയായി നിന്ന് താന്‍ പ്രകടനം നടത്തുമെന്നും ഇവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

നിരന്തരം വിവാദങ്ങളില്‍ നിറയുന്ന ഗായികയാണ് സോന. ഒഡിയ ഭജനയായ ആഹെ നിലാ ശൈല തെറ്റായി വ്യാഖ്യാനം ചെയ്ത് പാടിയെന്നാണ് വിമര്‍ശകരുടെ പക്ഷം. ഗാനത്തിന്റെ അന്തസത്തയെ ഗായിക കശാപ്പ് ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു വലതുപക്ഷ സംഘടനകള്‍ ഗായികയ്‌ക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സോനയുടെ കോലം കത്തിച്ചതടക്കമുള്ള പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.

ഗായികയെ അഭിനന്ദിക്കാനെത്തിയ ബിഷപ്പ് മാറില്‍ പിടിച്ചു!!! വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാപ്പ് പറഞ്ഞ് തടിതപ്പി മദ്യപാനത്തിനെതിരെ ഗാനം ആലപിച്ച് ഹിറ്റായ ഗായിക ലഹരി മരുന്ന് കഴിച്ച് അബോധാവസ്ഥയില്‍; വീട്ടുകാര്‍ ആശുപത്രയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു ഇനി വാ തുറന്നാല്‍ നഗ്നയായി നിന്നു പാടും: ഭക്തിഗാന വിവാദത്തില്‍ ഗായികയുടെ ഭീഷണി അഭിജിത്തിന്റെ പാട്ട് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്; ദാസേട്ടന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് അയാള്‍ എന്തു ചെയ്യാനാണ്?; വിമര്‍ശനവുമായി എം ജയചന്ദ്രന്‍ റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായകന്‍ മത്സരാര്‍ത്ഥിയെ കടന്നുപിടിച്ച് ചുണ്ടില്‍ ചുംബിച്ചു…
Latest
Widgets Magazine