ഇന്ത്യൻ ജുഡീഷ്യറി കടുത്ത ഭീഷണിയിൽ -സീതാറാം യെച്ചൂരി

ഡബ്ലിൻ :ഇന്ത്യൻ ജുഡീഷ്യറി കടുത്ത ഭീഷണിയിലാണെന്ന് സി.പി.ഐ( എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ഇന്ത്യ നേരിടുന്ന ഭീഷണി ജുഡീഷ്യറിയും ഇന്ത്യൻ ഡമോക്രസിയും ആണ് .അടുത്തകാലത്തെ കൊളീജിയം ഇഷ്യൂവിലും സി.പി.എമിനു വ്യക്തമായ കാഴ്ച്ചപ്പാടുണ്ട് .നാഷണൽ ജുഡീഷ്യൽ കമ്മീഷൻ രൂപീകരണത്തിൽ സി.പി.എം നിലപ്പാട് വ്യക്തമാക്കിയതാണ് .ഭരണാധികാരികൾ (എക്സിക്യു്റ്റിവ് )ജുഡീഷ്യൽ സിസ്റ്റത്തിൽ കടന്നുകയറുന്നത്തിനുള്ള ശ്രമം ഭീഷണിതന്നെയാണ് എന്നാണ് സി.പി.എം നിലപാട് .നാഷണൽ ജുഡീഷ്യൽ കമ്മീഷൻ ജഡ്‌ജിമാരുടെ നിയമനത്തിൽ മാത്രമല്ല ജഡ്‌ജിമാരുടെ അഴിമതിയിലും ഇടപെടാനുള്ള അധികാരം ഉണ്ടാകണം ‘എന്നതാണ് സി.പി.എം നിലപാട് എന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട് .

ദളിത് പ്രാധിനിത്യം സിപി.എം പാർട്ടിയിൽ എല്ലാ ഘടകങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട് .കേന്ദ്ര കമ്മറ്റികളടക്കം എല്ലാ ഘടകങ്ങളിലും ദളിത് പ്രാധിനിത്യം ഉണ്ട് . കോൺഗ്രസുമായി രാഷ്ട്രീയബന്ധം ഉണ്ടാകുമോ എന്നത് വെറും ബോഗസ് ചോദ്യം എന്നും യെച്ചുരി പറഞ്ഞു .പ്രാദേശികമായ കൂട്ടുകെട്ടുകൾ ഉണ്ടാകാം എന്നും യെച്ചുരി ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് വെളിപ്പെടുത്തി.അയർലന്റിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തിൽ ക്രാന്തിയുടെ മെയ്ദിനാഘോഷച്ചടങ്ങു നടന്നതിനുശേഷം നടന്ന ചർച്ചയിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ വെല്ലുവിളിയെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സീതാറാം യെച്ചുരി . ഡബ്ലിൻ സ്റ്റിൽഓർഗനിലെ ടാൽബോട്ട് ഹോട്ടലിൽ മെയ് നാല് വൈകുന്നേരമാണ്  ക്രാന്തിയുടെ മെയ് ദിനാഘോഷം നടന്നത്.SITARAM SIBY

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“വംശീയതയിൽ ഊന്നിയ ദേശീയത ആഗോളതലത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിൽ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ സി   യെച്ചൂരി മുഖ്യപ്രഭാഷണം നടത്തി. ആഗോളമൂലധനവും നവഉദാരവൽക്കരണവും ചൂഷണത്തിലൂടെ ലാഭം വർദ്ദിപ്പിക്കുകയും അതുവഴി അത് കൂടുതൽ അസമത്വത്തിലെക്കു നയിക്കുകയും അത് ഒരു ആന്തരികമായ പ്രതിസന്ധിയിലെത്തുകയും ചെയ്യുന്നു. അതിനെ മറികടക്കാൻ സൃഷ്ടിക്കപ്പെടുന്ന ആഗോളതലത്തിലുള്ള ഒരു രാഷ്ട്രീയ വലതുവൽക്കരണത്തിന്റെ ഭാഗമാണ് ഇന്ന് കാണുന്ന വംശീയതയിലൂന്നിയ ദേശീയത എന്ന് യെച്ചൂരി നിരീക്ഷിച്ചു.

ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശിപാർശ കേന്ദ്രം തള്ളിയിരുന്നു. ശിപാർശയിൽ കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന്‍റെ നടപടി. സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണെന്നും കൊളീജിയത്തിന്‍റെ ശിപാർശ പുനഃപരിശോധിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കൊളീജിയം ന്യായമായ പരിശോധന നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

അതേസമയം, കേന്ദ്ര തീരുമാനത്തിനെതിരേ അഭിഭാഷകരും സുപ്രീംകോടതി ബാർ അസോസിയേഷനും രംഗത്തെത്തി. കൊളീജിയം ശിപാർശ തള്ളിയ കേന്ദ്ര നടപടി ചോദ്യം ചെയ്തുകൊണ്ടും ഇന്ദു മൽഹോത്രയുടെ നിയമനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗ് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ഇന്ദു മൽഹോത്രയുടെ നിയമനം സ്റ്റേ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കെ.എം.ജോസഫിനെയും ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ മൂന്ന് മാസം മുൻപാണ് കൊളീജിയം ശിപാര്‍ശ കേന്ദ്രത്തിന് സമർപ്പിച്ചത്. എന്നാൽ ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി അംഗീകരിച്ച കേന്ദ്ര സർക്കാർ ജസ്റ്റീസ് ജോസഫിന്‍റെ നിയമനം ചോദ്യം ചെയ്യുകയായിരുന്നു.ഇത് അസാധാരണമായ നടപടിയായിരുന്നു .

 

 

Top