ത്രിപുരയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ആറ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു | Daily Indian Herald

ത്രിപുരയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ആറ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗര്‍ത്തല: കോണ്‍ഗ്രസിന് തിരിച്ചടിയേകി ആറ് എംഎല്‍എമാര്‍ പാര്‍ട്ടി മാറി. തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണ് മാറ്റം. പലസംസ്ഥാനങ്ങളിലെയും
എംഎല്‍എമാരുടെ കൂറുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്.

ഇതോടെ നിയമസഭയില്‍ മുഖ്യപ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി. മാണിക്ക് സര്‍ക്കാരിനെതിരെ പോരാടുന്നതിന് വേണ്ടിയാണ് പാര്‍ട്ടി വിടുന്നതെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്ര കെ നാഥിന് രാജിക്കത്ത് കൈമാറി.

സുധീപ് റോയ് ബര്‍മന്‍, ആശിശ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍ പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന് പത്ത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. പുതിയ സംഭവത്തോടെ കോണ്‍ഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങി. തൃണമൂലിന് നിലവില്‍ അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ കഷ്ടിച്ചാണ് ഭരണം നിലനിര്‍ത്തിയത്. അടുത്തിടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചിമ ബംഗാളിലെ എംഎല്‍എമാരില്‍ നിന്ന് പാര്‍ട്ടി വിടില്ലെന്ന് കോണ്‍ഗ്രസ് എഴുതി വാങ്ങിയത് വിവാദമായിരുന്നു. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കണ്ണൂർ കോണ്‍ഗ്രസില്‍ തമ്മിലടി; ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആരംഭിച്ച കയ്യാങ്കളി റോഡിലെത്തി; നവ മാധ്യമങ്ങളിലും വാക്‌പോര് കോണ്‍ഗ്രസിന് 51 അംഗ പ്രവര്‍ത്തക സമിതി; കേരളത്തില്‍ നിന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ.സി. വേണുഗോപാലും പി.സി.ചാക്കോയും എന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്ക് പനി പിടിക്കുന്നു: നരേന്ദ്ര മോദി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നതിന്റെ പ്രധാന പങ്ക് കെ.മുരളീധരന്; അലൂമിനിയം പട്ടേലെന്നും ഉമ്മന്‍കോണ്‍ഗ്രസെന്നും മദാമ്മ കോണ്‍ഗ്രസെന്നുമുള്ള വിളികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറന്നിട്ടില്ല; മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റുന്നു
Latest
Widgets Magazine