അനുഷ്‌ക’യുടെ ‘ഹാട്രിക് വിജയത്തിന് സൈസ് സീറോ!..ഗ്ലാമര്‍ പ്രകടനവുമായി സൈസ് സെക്‌സി ടീസര്‍

അനുഷ്‌കാ ഷെട്ടിയുടെ ഗ്ലാമര്‍ പ്രകടനവുമായി തെലുങ്ക് ചിത്രം സൈസ് സീറോ ടീസര്‍. തമിഴില്‍ ഇഞ്ചി ഇടുപ്പഴകി എന്ന പേരിലെത്തുന്ന സിനിമയിലെ ഗാനരംഗത്തിലാണ് അനുഷ്‌ക ത്രസിപ്പിക്കുന്ന ചുവടുകളില്‍ എത്തുന്നത്.
പതിനഞ്ച് കിലോ തടി കൂട്ടി അമിതവണ്ണമുള്ള നായികയായി അനുഷ്‌കാ ഷെട്ടി അഭിനയിക്കുന്ന ചിത്രമാണ് സൈസ് സീറോ. ആര്യയാണ് നായകന്‍. നവംബര്‍ 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അമിതവണ്ണം പ്രണയത്തിനും വിവാഹത്തിനും തടസ്സമാകുന്നതില്‍ നിരാശയായി കഴിയുന്ന നായികയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്.anushkas

ബാഹുബലിയുടെ കൂറ്റന്‍ വിജയവും രുദ്രമാദേവി ടോളിവുഡില്‍ നേടിയ നേട്ടവും മൂന്നാം വട്ടവും ആവര്‍ത്തിക്കാനാണ് അനുഷ്‌കയുടെ ശ്രമം. നിലവില്‍ തെന്നിന്ത്യയില്‍ ഏ്റ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികയാണ് അനുഷ്‌കാ ഷെട്ടി. രുദ്രമാദേവിക്ക് ശേഷം അനുഷ്‌കയുടെ താരമൂല്യം പരിഗണിച്ചെത്തുന്ന ചിത്രം കൂടിയാണ് സൈസ് സീറോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമല്‍ഹാസന്‍ നായകനായ തേവര്‍ മകനിലെ ഇഞ്ചി ഇടുപ്പഴകി എന്ന ഗാനവും ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. പ്രകാശ് കോവെലാമുടിയാണ് സംവിധാനം. നിരവ് ഷായാണ് ക്യാമറ. എം എം കീരവാണിയാണ് സംഗീതം. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന ചിത്രത്തില്‍ അതിഥിതാരമായി എത്തുമെന്നും സൂചനയുണ്ട്.

Top