ലോകത്തിലെ ഏറ്റവും ചെറിയ സര്‍ജ്ജറി റോബോട്ട് സൃഷ്ടിച്ചു

യു.കെയിലെ ശാസ്ത്രജ്ഞന്‍മാര്‍ ലോകത്തിലെ ഏറ്റവും ചെറിയ സര്‍ജ്ജിക്കല്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തു. മൊബൈല്‍ ഫോണുകളിലും സ്‌പേസ് വ്യവസായങ്ങളിലും ഉപയോഗിക്കുന്ന കുറഞ്ഞ ചെലവുളള സാങ്കേതിക വിദ്യയാണിത്.

ഈ ഏറ്റവും ചെറിയ റോബോട്ടിന്റെ പേരാണ് ‘വെര്‍സ്വിസ് (Versius). ഈ റോബോട്ട് മനുഷ്യ ശക്തിയെ അനുകരിക്കുകയും ചെറിയ ശസ്ത്രക്രീയയുടെ ആവശ്യകത പരിമിതപ്പെടുത്തുന്നതിന് ചെറിയ രീതിയിലുളള പ്രക്രിയകള്‍ നടപ്പിലാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.

ഹെര്‍ണിയ, കോളൊറെക്ടല്‍ സര്‍ജ്ജറി, പ്രോസ്‌ട്രേറ്റ്, ചെവി, മൂക്ക്, തെണ്ടയിലെ ശസ്ത്രക്രീയ എന്നിങ്ങനെ ഏറ്റവും ചെറിയ റോബോട്ട് ഉപയോഗിച്ച് ചെയ്യാം.

ഇത്തരത്തിലുളള ശസ്ത്രക്രീയകള്‍ രോഗികള്‍ക്ക് വേദന കുറയ്ക്കുകയും വേഗത്തില്‍ മുറുവുകള്‍ ഉണങ്ങുകയും ചെയ്യുന്നു.

ഈ റോബോട്ടിനെ നിയന്ത്രിക്കുന്നത് ഒരു സര്‍ജ്ജനാണ്. 3ഡി സ്‌ക്രീനിലാണ് ഇത് കാണുന്നത്. റോബോട്ടിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ് ഇത് ഒരു മനുഷ്യന്റെ കൈ പോലെ പ്രവര്‍ത്തിക്കുന്നു എന്നുളളത്.

Latest
Widgets Magazine