രണ്ടു വയസിൽ നാൽപ്പത് സിഗരറ്റ്; എട്ടാം വയസിൽ സംഭവിച്ചത് ഇത്

സ്വന്തം ലേഖകൻ

സുമാത്ര: ദിവസം നാല്പതു സിഗരറ്റ് വരെ വലിച്ചിരുന്ന രണ്ടുവയസുകാരനായ ആ ഇന്തോനേഷ്യൻ ബാലനെ ഓർമ്മയുണ്ടോ ? ഇടക്കൊരു കാലത്ത് ഈ ബാലൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഏവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ഈ കുഞ്ഞിന്റേത്. ചെറുപ്പത്തിലെ ദിവസവും 40 സിഗരറ്റുകൾ വരെ വലിച്ചാണ് അവൻ വാർത്തകളിൽ നിറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഗരറ്റിനു വേണ്ടി രണ്ടു വയസുകാരൻ വാശി പിടിക്കുമ്പോൾ ഇനി ഒരിക്കലും തന്റെ മകനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരൻ ആവില്ല എന്നോർത്ത് വിലപിക്കുന്നു അന്നവന്റെ അമ്മ. സിഗരറ്റിനോടുള്ള ആസക്തി കാരണം അക്രമം കാണിക്കുമ്പോൾ ഗത്യന്തരം ഇല്ലാതെ ആ വാശിക്ക് മുന്നിൽ കീഴടങ്ങേണ്ടി വരുന്ന ഒരു ‘അമ്മ .ഇൻഡോനേഷ്യയിലെ ആൽഡി സുഗന്ധ ആണ് ഈ ചെയിൻ സ്‌മോക്കർ .രണ്ടു വയസിൽ ദിവസവും 40 സിഗരറ്റുകൾ വലിച്ചു വാർത്തകൾ ഇടം നേടിയ ആൽഡി ഇന്ന് പുകവലിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന ഒരു എട്ടു വയസ്സുകാരൻ ആയി മാറിയിരിക്കുന്നു .

പുകവലി ഉപേക്ഷിക്കാനുള്ള തന്റെ ആ തീരുമാനം വളരെ കഠിനം തന്നെയായിരുന്നുവെന്ന് അൽദി പറയുന്നു. സിഗരറ്റ് വലിച്ചില്ലെങ്കിൽ വായ്ക്കകത്ത് കൈപ്പും തലകറക്കവും ഉണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ താൻ സന്തോഷവാനാണെന്നും ഊർജസ്വലനാണെന്നും അൽദി വ്യക്തമാക്കി.മാർക്കറ്റിൽ പച്ചക്കറി വില്പന നടത്തുന്ന ‘അമ്മ ഡയാനക്കൊപ്പം രണ്ടു വയസുകാരൻ ആൽഡിയും പോകുമായിരുന്നു .അവിടെ ഉള്ളവർ ആണ് അൽദിയെ സിഗരറ്റു വലി പഠിപ്പിച്ചത് .അങ്ങനെ ആ ശീലത്തിന് അടിമ ആയി മാറിയ ആൽഡി സിഗരറ്റ് കിട്ടിയില്ലെങ്കിൽ തല ചുമരില് ഇടിക്കുകയും സ്വയം മുറിവേൽപ്പിക്കുകയും എല്ലാം ചെയ്യുമായിരുന്നു .അത് പോലെ അമ്മയെയും ഉപദ്രവിക്കുമായിരുന്നു .ഇത് ഭയന്നാണ് ഗതികെട്ട ആ ‘അമ്മ സ്വയം ശപിച്ചു കൊണ്ട് മകന് സിഗരറ്റു വാങ്ങി നൽകിയിരുന്നത് .

അൽദിയെ ഈ നിലയിലെത്തിക്കാൻ വർഷങ്ങളുടെ പരിശ്രമം വേണ്ടിവന്നെന്ന് ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. സിറ്റോ മുല്യാഡി പറയുന്നു. പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുന്ന നിലയിലെത്തിയപ്പോൾ ആഹാരം ധാരാളം കഴിക്കുന്ന ശീലം തുടങ്ങി. ഇതാകട്ടെ അവനെ പൊണ്ണത്തടിയനാക്കുകയും ചെയ്തു. ഇതു നിയന്ത്രിക്കാനായി രണ്ടാംഘട്ട ചികിത്സയും നടത്തി. അൽദിയുടെ കാര്യത്തിൽ അവന്റെ പ്രായവും ബുദ്ധിയുമാണ് ചികിത്സ വിജയകരമാക്കിയതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ആയാസം കൂടുതലുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചു. മൂന്നു വയസ്സിൽ അവൻ നാലു പായ്ക്കറ്റ് സിഗരറ്റ് വരെ ഒരു ദിവസം വലിച്ചിരുന്നു.ഇന്തോനേഷ്യയിൽ 267000 കുട്ടികൾ ഇന്നും പുകയില ഉത്പന്നങ്ങളുടെ അടിമകളാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു .

Top