പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പനയും വിതരണവും നിരോധിച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പനയും വിതരണവും നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്.

തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നിരോധിച്ച സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം.

Latest
Widgets Magazine