സിപിഎം പ്രവർത്തകന്റെ ജനനേന്ദ്രിയം തകർത്ത അതേ എസ്പി! വൈപ്പിനിലെ ആ ഏഴുവയസ്സുകാരൻ വിരൽചൂണ്ടിയ അതേ ഡിസിപി.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയും മണ്ഡലകാലവും സർക്കാരിന് തലവേദന ആയിരിക്കെ പോലീസ് നടപടികൾക്ക് എതിരെയും കടുത്ത വിമർശനം ഉയരുകയാണ് സംഘർഷമുഖത്ത് നേരിട്ടിറങ്ങി അക്രമികളെ അടിച്ചൊതുക്കുന്ന യുവ ഐപിഎസുകാരനായാണ് യതീഷ് ചന്ദ്ര വാർത്തകളിലിടം നേടുന്നത്. ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിന്റെ കരടായിരുന്ന അതേ യതീഷ് ചന്ദ്രക്കാണ് പിണറായി സർക്കാർ നിലയ്ക്കലിലെ സുരക്ഷാച്ചുമതല നൽകിയിരിക്കുന്നതും.യതീഷ് ചന്ദ്രയെ വീരനായകനായി വാഴ്ത്തുന്നവർ പഴയ വിഡിയോകളൊക്കെ ഒന്ന് കാണണമെന്ന് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. 2015 മാർച്ച് 14ന് അങ്കമാലിയിൽ എൽഡിഎഫ് നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയാണ് എറണാകുളം റൂറല്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്ര ശ്രദ്ധേയനാകുന്നത്. സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പാത ഉപരോധിക്കരുതെന്ന അഭ്യര്‍ഥന പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ് നടത്താന്‍ യതീഷ് ചന്ദ്ര ഉത്തരവിട്ടത്.വയാധികര്‍ക്കടക്കം ഈ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. ലാത്തികൊണ്ടുള്ള അടിയിൽ ഒരു സിപിഎം പ്രവർത്തകന്റെ ജനനേന്ദ്രിയം തകർന്നു. അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു, മുക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ എന്നിവര്‍ ആശുപത്രിയിലായി. വലിയ പ്രതിഷേധമാണ് എല്‍ഡിഎഫില്‍നിന്ന് ഉണ്ടായത്. യതീഷിനെതിരെ പ്രസ്താവനകളുമായി വിഎസും പിണറായിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.

ഐഒസി പ്ലാന്റിനെതിരെ പുതുവൈപ്പിനില്‍ നടന്ന സമരത്തെ അടിച്ചൊതുക്കിയതിന്റെ പേരിലാണ് യതീഷ് പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞത്. പൊലീസ് നടപടിയെ ന്യായീകരിച്ച യതീഷ് ചന്ദ്ര പതറിപ്പോയത് അലൻ എന്ന ഏഴുവയസ്സുകാരന്റെ മൊഴിക്കുമുന്നിൽ. തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്ന് യതീഷ് ചന്ദ്രയെ സാക്ഷിയാക്കി കമ്മീഷന് മുന്നിൽ അലൻ പറഞ്ഞു. താൻ തല്ലിയോ എന്ന് യതീഷ് ആവർത്തിച്ചുചോദിച്ചപ്പോഴും അതെ എന്ന് അലൻ മറുപടി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ യതീഷിനെതിരെ കേസെടുത്തു.കാക്കനാട് കലക്ടറേറ്റിലായിരുന്നു സിറ്റിങ്. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയവര്‍, പ്രധാനമന്ത്രി കൊച്ചി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി പൊലീസ് നടത്തിയ ട്രയല്‍ റണ്‍ തടസപ്പെടുത്തിയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍മാറാത്തതിനാലാണ് ലാത്തിവീശിയതെന്നും ഡിസിപിയായിരുന്ന യതീഷ് ചന്ദ്ര കമ്മിഷനെ അറിയിച്ചു. എന്നാല്‍ അലന്‍ എന്ന ഏഴുവയസുകാരന്റെ മൊഴി എസ്പിയെ അമ്പരപ്പിച്ചു.ബസ് തടഞ്ഞുനിർത്തി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയിൽ നിന്ന്, സന്നിധാനത്ത് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവാങ്ങി. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു,

 

Top