വിഷാദത്തിലൂടെ മനസിന്റെ താളം തെറ്റിക്കുന്നു ,മരണത്തിലേക്ക് നയിക്കുന്ന സോഷ്യൽ മീഡിയ ഞെട്ടിക്കുന്ന റിപ്പോർട്ട്

ആതിര രാജു.

സോഷ്യല്‍ മീഡിയയാണ് ഇപ്പോള്‍ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത്. അടുത്ത സുഹൃത്തിനെക്കാള്‍ അച്ഛനെക്കാള്‍ അമ്മയെക്കാള്‍ സോഷ്യല്‍ മീഡിയ ഓരോ വ്യക്തിക്കും പ്രായഭേദമന്യേ കൂട്ടാകുന്നു.മലയാളികളും ഒട്ടും വ്യത്യസ്തരല്ല. നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി സോഷ്യല്‍ മീഡിയ മാറാനുള്ള കാരണങ്ങള്‍ നിരവധിയാണ്. ലോക ജനസംഖ്യയുടെ നാല്‍പ്പത് ശതമാനം പേര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഏകദേശം മൂന്ന് ബില്യണ്‍ ജനങ്ങള്‍. ഷെയറിങ്, ലൈക്, ട്വീറ്റ് അപ്ഡേറ്റ് തുടങ്ങിയവക്കായി ഒരു ദിവസം ൨ശരാശരി രണ്ട് മണിക്കൂറില്‍ അധികം നേരം ഓരോരുത്തരും സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നുവെന്നാണ് കണക്ക്. ഓരോ മിനിറ്റിലും അര മില്യണ് ട്വീറ്റുകളും ഫോട്ടോകളും ഷെയര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ നമ്മുടെ സമയം അപഹരിക്കുന്നതിനോടൊപ്പം നമ്മുടെ മാനസികാരോഗ്യത്തെയും ഒരു പരിധി വരെ സോഷ്യല്‍ മീഡി ബാധിക്കുന്നുവെന്ന കാര്യം ഗൗരവത്തില്‍ എത്ര പേര്‍ ചിന്തിച്ചിട്ടുണ്ടാകും. ഈ ലോകം പരിചിതമായി തുടങ്ങിയിട്ട് അത്ര വലിയ കാലമൊന്നും ആയിട്ടില്ല. വളരെ പെട്ടെന്നാണ് ലോകത്തിന്റ അച്ചുതണ്ടായി സോഷ്യല്‍ മീഡിയ മാറിയത്. ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത്രയേറെ പ്രയോജമുള്ള ഒരു പ്ലാറ്റ് ഫോം വേറെയില്ല. എന്നാല്‍ ലോകം അതിലേക്ക് പോയില്ല. പ്രയോജനത്തെക്കാള്‍ അധികം നവമാധ്യമത്തിന്റെ അടിമകളായി നമ്മള്‍ മാറുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിത സമ്മര്‍ദ്ദത്തിനുള്ള ഏക ആശ്രയം

പണ്ടൊക്കെ ഏകദേശം ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്കെങ്കിലും മുന്പ് ഒരു നമുക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാല്‍ നമ്മള്‍ ആദ്യം ചെയ്യുക സുഹൃത്തുക്കളോട് സംസാരിക്കും. നമ്മളെ മനസിലാക്കിയില്ലെന്ന് പറഞ്ഞ് പിണങ്ങും .മിണ്ടാതിരിക്കും. അവസാനം അച്ഛനും അമ്മയും അറിയും . ആകെ നാറ്റക്കേസാകും. ഒടുവില്‍ മീശ പിരിക്കുന്ന അച്ഛന്റെയുംഅമ്മാവന്‍മാരുടെയും മുന്നില്‍ പേടിയോടെ അമ്മയുടെ സാരിത്തുന്പ് പിടിച്ച് പേടിയോടെ ശകാരങ്ങളൊക്കെ കേട്ട് ഇനി കുട്ടി ആവര്‍ത്തിക്കില്ലെന്ന അമ്മയുടെ ജാമ്യത്തില്‍ ആശ്വാസത്തോടെ ഉറങ്ങുന്ന രാത്രികളായിരുന്നു. ഇന്നത് മാറി. ഇപ്പോള്‍ ഒരു വ്യക്തിക്ക് പ്രശ്നങ്ങളുണ്ടെന്ന് മറ്റുള്ളവരാരും അറിയില്ല. എനിക്ക് സങ്കടം ഉണ്ട്. പ്രശ്നങ്ങളിലാണ് എന്നൊക്കെ നമ്മള്‍ സ്റ്റാറ്റസ് മാറ്റിക്കളിക്കും. അപ്പോള്‍ തന്നെ ആശ്വാസ വാക്കുകളുമായി മറുപടികളും വരും. മുന്‍ കാലങ്ങളിലും സ്ത്രീകള്‍ തന്നെയാണ് സങ്കടങ്ങളും സമ്മര്‍ദ്ദങ്ങളും വിഷമങ്ങളും ഒക്കെ സഹിക്കാറുണ്ടായിരുന്നത്. പുതിയ കാലഘട്ടത്തില്‍
അതിന്‍റെ ശതമാക്കണക്ക് ചെറുതായി മാറിയിട്ടുണ്ടാകാം. Dangers-social-media
2015 ല്‍ വാഷിങ് ടണ്‍ ഡിസിയുടെ ഒരു സര്‍വെ പ്രകാരം മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് ഫെയ്സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ളവ സഹായകമായി എന്നാണ്. 1800 പേരില്‍ സര്‍വെ നടത്തിയതില്‍ മാനസിക സമ്മര്‍ദം കൂടുതല്‍ അനുഭവിക്കുന്നവര്‍ സ്ത്രീകളാണെന്നാണ് ട്വിറ്ററാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സഹായി എന്നാണ് കണ്ടെത്തല്‍. അതേ സമയം പുരുഷന്‍മാര്‍ വളരെ ഉദാസീനമായാണ് സോഷ്യല്‍ മീഡിയയെ സമീപിക്കുന്നതെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍.

വൈകാരികമായുള്ള സമീപനം

ഫെയ്സ് ബുക്ക് പോലുള്ളവ പലപ്പോഴും ആളുകള്‍ ഉപയോഗിക്കുന്നത് വൈകാരികമായ കാര്യങ്ങള്‍ പങ്കുവെക്കാനാണ്. വിഷമതകളും ആകുലതകളും ദേഷ്യവും എന്നു വേണ്ട ജീവിതത്തിലെ മാനസിക വ്യതിയാനങ്ങളെല്ലാം തന്നെ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെടും. കാലിഫോര്‍ണിയ സര്‍വകലാശാല 2009-2012 വരെ നടത്തിയ പഠനം അനുസരിച്ച് ൧100 മില്യണ്‍ ആളുകളാണ് ഇത്തരത്തില്‍ വൈകാരികമായ കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പക്ഷേ, അതില്‍ആശ്വാസകരമായ ഒരു സംഗതി എന്താണെന്ന് വെച്ചാല്‍ ദുഖകരമായ കാര്യങ്ങളെക്കാള്‍ കൂടുതലും സന്തോഷം നല്‍കുന്നവയാണ് ആളുകള്‍ പങ്കുവെച്ചതെന്നാണ്.

ആകാംക്ഷ

ഓരോ നിമിഷവും എന്താണ് സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നതെന്നുള്ള ആകാംക്ഷ ഓരോരുത്തര്‍ക്കും ഉണ്ട്. ഒന്നുമില്ലെന്നറിയാമെങ്കിലും ഓരോ ൨ഇരുപത് സെക്കന്‍റിലും ആളുകള്‍ ലോഗിന്‍ ചെയ്യുന്നു. കാര്യമായി ഒന്നുമില്ലെങ്കിലും വിരലുകള്‍ അറിയാതെ ബ്രൗസ് ചെയ്യുന്നത് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി. മലയാളികള്‍ക്കും അത് തന്നെയാണ് അവസ്ഥ. വെറുതെ വിരലുകള്‍ ചലിപ്പിച്ചുകൊണ്ടേയിരിക്കും. പോസ്റ്റുകള്‍ പലതും വായിച്ചു നോക്കുക പോലും ചെയ്യാറും ഇല്ല. ചിലതിന് ലൈക്ക് ചെയ്യും. കമന്റും ഒരു ഒഴുക്കന്‍ മട്ടിലാണ്.
ഇങ്ങനെ ആകാംക്ഷ ജനിപ്പിക്കുന്ന എന്താണ് ഇതില്‍ ഉള്ളതെന്ന് ഇനിയും പഠനങ്ങള്‍ നടന്നിട്ടില്ല.

വിഷാദം

പലതും ഗുണങ്ങള്‍ ആണ് ഉണ്ടാക്കുന്നതെങ്കിലും വലിയ രീതിയിലുള്ള ന്യൂനതകളും സോഷ്യല്‍ മീഡിയക്കുണ്ട്. വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണ് സംഭവിക്കുന്നത്. ഡിപ്രഷനിലേക്ക് വരെ പോകുന്ന അവസ്ഥയാണ് പലപ്പോഴും സോഷ്യല്‍ മീഡിയ സമ്മാനിക്കുന്നത്. 700 കുട്ടികളില്‍ പഠനം നടത്തിയപ്പോള്‍ ഇത്തരത്തില്‍ ഡിപ്രഷനുള്ളവരുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തി. തുടര്‍ച്ചയായുള്ള ഉപയോഗം പുതിയ ചിന്താഗതികളെ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. പുതുതായുള്ള ചിന്തകളെ മാത്രമല്ല ജീവിക്കാനുള്ള പ്രതീക്ഷ കൂടിയാണ് ഇത്തരം അവസ്ഥകളിലെത്തുന്നവര്‍ക്ക് നഷ്ടമാകുന്നു. സമയം കൊല്ലികളാണെന്നുള്ളതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ ഒരു വലിയ പ്രശ്നമാണ്. ഇത് ഡിപ്രഷനിലേക്ക് എത്തിക്കുന്നു എന്നതാണ് വാസ്തവം.

 

Top