സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ വ്യാപാരി ഹര്‍ത്താല്‍..വ്യാ​പ​ക അ​ക്ര​മം; സം​സ്ഥാ​ന​ത്ത് അ​റ​സ്റ്റി​ലാ​യ​തു നൂ​റ്റ​ന്പ​തി​ലേ​റെ പേ​ർ

കൊച്ചി : സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ ഇന്ന് വ്യാപാരി ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കശ്മീരിലെ കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്ക് നേരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളത്തെ വ്യാപാരി ഹര്‍ത്താല്‍. വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു. മലപ്പുറത്തെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് പൈലറ്റുമാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ വൈകി പുറപ്പെടുന്ന സാഹചര്യം പോലും ഇന്നത്തെ ഹര്‍ത്താലിലുണ്ടായി.

അതേസമയം ഹർത്താലിന്‍റെ മറവിൽ സംസ്ഥാനത്തു പല ഭാഗങ്ങളിലും അക്രമസംഭവങ്ങൾ അരങ്ങേറി. കെഎസ്ആര്‍ടിസി ബസുകൾ തടയുകയും കടകന്പോളങ്ങൾ ബലമായി അടപ്പിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ കല്ലേറു നടത്തി.അക്രമങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 150ൽ പരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേർ മലപ്പുറത്തുനിന്നുമാണ് അറസ്റ്റിലായത്. പാലക്കാട്ട് 23 പേരെയും കണ്ണൂരിൽ 20 പേരെയും കോഴിക്കോട്ട് അഞ്ചു പേരെയും തിരുവനന്തപുരത്തു പത്തു പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ പാളയം, ചാല, നെടുമങ്ങാട്, ബാലരാമപുരം, വിതുര, കാട്ടാക്കട, ആര്യനാട് എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസർഗോഡ്, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ ബലമായി കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായതിനേത്തുടർന്ന് ബസുകൾ സർവീസ് താൽക്കാലികമായി നിർത്തിവച്ചു.

മലബാർ മേഖലയിലാണ് കൂടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ദേശീയപാതയിൽ ഗതാഗതതടസം സൃഷ്ടിച്ച ഹർത്താൽ അനുകൂലികൾ കടകൾ ബലമായി അടപ്പിക്കാൻ ശ്രമിച്ചു. ഇതിനെ വ്യാപാരികൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷത്തിലേക്ക് കടന്നത്.

 

Top