പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ അന്വേഷണസംഘം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ കേസ് അന്വേഷണ സംഘം രംഗത്ത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കേസന്വേഷണ സംഘത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എ.ഹേമചന്ദ്രനാണ് രംഗത്തുവന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഹേമചന്ദ്രന്‍ കത്തു നല്‍കി. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും നടപടി നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥരെ ഇതിലേക്ക് വലിച്ചിഴച്ച് ബലിയാടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം പൊലീസ് സേനയിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ശമുണ്ട്. അന്വേഷണസംഘത്തിലുണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കാനുള്ള നീക്കത്തിലാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ എഴുതി ചേര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ശാലു മേനോനൊപ്പം ആഡംബര ജീവിതത്തിനായി സോളാര്‍ കമ്പനിയുടെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. രാഷ്ട്രീയക്കാര്‍ കൊണ്ടുപോയ കോടികള്‍ വേറെ ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൌസിലുംവച്ച്‌ ലൈംഗികപീഡനം നടത്തി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു: സരിത;പീഡിപ്പിച്ചവരില്‍ ബഷീറലി തങ്ങളുടെ പേരും മാന്യതയില്ലാതെ പ്രതിപക്ഷനേതാവ് …പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തി ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത ഉമ്മന്‍ചാണ്ടി ലൈംഗിക ചൂഷണം നടത്തി ,കൈക്കൂലി വാങ്ങി !..സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍.ഉമ്മന്‍ചാണ്ടി കൈപറ്റിയത് 2 കോടി 16 ലക്ഷം, ആര്യാടന്‍ വാങ്ങിയത് 25 ലക്ഷം; ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്നും റിപ്പോര്‍ട്ട്
Latest