വിധി എതിരായാൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ വനവാസം .സോളർ കമ്മിഷൻ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനും ഹൈബി ഈഡനും മോൻസ് ജോസഫിനും നിർണ്ണായകം

കൊച്ചി:സോളാർ കേസിൽ മുൻ മുഖ്യമന്ത്രി കുടുങ്ങും ?വിധി ഉമ്മൻ ചാണ്ടിക്ക് പ്രതികൂലമാകും എന്നാണ് പൊതുവേവിലയിരുത്തൽ .യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാൻ കാരണവുമായ വിധി കാത്തിരിക്കയാണ് രാഷ്ട്രീയകേരളം . ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് നല്‍കുന്നത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായരും പ്രതികരിച്ചു. റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടൊണ് സോളാർ കേസിൽ ജസ്റ്റീസ് ശിവരാജൻ കമ്മീഷന്റെ വിധി കാത്തിരിക്കുന്നത്. മുഖ്യമന്ത്രി പോലും അഴിമതി ആരോപണം നേരിട്ട സോളർ കേസിനു വഴിയൊരുക്കിയ ഭരണ സംവിധാനത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ ഇന്നു മുഖ്യമന്ത്രിക്കു സമർപ്പിച്ചേക്കും. പിണറായി വിജയനെ കാണാൻ ജസ്റ്റിസ് ശിവരാജൻ സമയം ചോദിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ഈ സാഹചര്യത്തിൽ ഇന്ന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ഇക്കാര്യം രണ്ടാഴ്ച മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ സംസ്ഥാന ഖജനാവിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വൈകിട്ട് മൂന്ന് മണിക്കാകും റിപ്പോർട്ട് സമർപ്പിക്കൽ എന്നാണ് സൂചന.Saritha nair -Oommen chandy

ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യാവസായി എം എ യൂസഫലി, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണകക്കരാർ ഏറ്റെടുത്തിട്ടുള്ള അദാനി ഗ്രൂപ്പ് എന്നിവരിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്നതിനായി തന്നെ ഉപയോഗിച്ചെന്നുമാണ് ഉമ്മൻ ചാണ്ടിക്കെതിരെ സരിത എസ് നായർ സോളാർ കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങൾ. ഇതു സംബന്ധിച്ച് സരിതയുടെ അഭിഭാഷകൻ അളൂർ ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുകയും ഈ അവസരത്തിൽ അദ്ദേഹം ഇതെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. കമ്മീഷന്റെ മണിക്കൂറുകൾ നീണ്ട വിസ്താരത്തിരത്തിലും തനിക്കെതിരെ സരിത ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഉമ്മൻ ചാണ്ടി നിഷേധിച്ചിരുന്നു.Saritha s nair -4 abuse മുഖ്യമന്തിയായിരിക്കെ ഗൺമാനായിരുന്ന സലിംരാജിന്റെ മൊബൈലിൽ നിന്നും ഉമ്മൻ ചാണ്ടി തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഓഫീസ് ജീവനക്കാരായ ജോപ്പൻ,ജിക്കുമോൻ എന്നിവർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സരിതവെളിപ്പെടുത്തിയിരുന്നു. മന്തിമാരായ അടൂർ പ്രകാശ് ,എ പി അനിൽകുമാർ,എം എൽ എ മാരായ മോൻസ് ജോസഫ് ,ഹൈബി ഈഡൻ.ഏ പി അബ്ദുള്ളകുട്ടി തുടങ്ങയവരുടെ പേരുകളും കേസിൽ പൊന്തിവന്നിരുന്നു. ഇവരിൽ ഒട്ടുമിക്കവർക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സരിത കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളത്.

കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങിയ റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിക്കും. ഇതിന്മേൽ പിന്നീട് സർക്കാരാണ് നടടപടികൾ സ്വീകരിക്കേണ്ടത്. കമ്മീഷൻ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസ് കേസും അറസ്റ്റുമുൾപ്പെടെയുള്ള നിയമനടപടികൾ ഉമ്മൻ ചാണ്ടിയെ കാത്തിരിപ്പുണ്ടെന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന. സോളാർ വിധി എതിരായാൽ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ഉരുണ്ടുകൂടിയിട്ടുള്ള അസ്വാരസ്യങ്ങൾ ഉമ്മൻ ചാണ്ടി വിഭാഗത്തിന് കനത്ത തിരിച്ചടിയാവുമന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സോളർ കേസിൽ കമ്മിഷൻ അന്വേഷണം തുടങ്ങിയിട്ടു നാലു വർഷമാകുന്നു. 2013 ഓഗസ്റ്റ് 16 നാണു സോളർ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്ടോബർ 23 നു ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി തീരുമാനിച്ചു. 28ന് അദ്ദേഹം ചുമതല ഏറ്റു.saritha-nair-ma

ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശത്തോടെയാണു കഴിഞ്ഞ യുഡിഎഫ് സർക്കാർ കമ്മിഷനെ നിയമിച്ചത്. എന്നാൽ, പല തവണ കാലാവധി നീട്ടി വാങ്ങിയ കമ്മിഷൻ ഇത്തവണ സമയം നീട്ടാൻ അപേക്ഷ നൽകിയിട്ടില്ല. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലം ചർച്ചാ വിഷയമായ കമ്മിഷനിലെ നടപടിക്രമങ്ങൾ ഒട്ടും ലളിതമായിരുന്നില്ല. ആയിരക്കണക്കിനു പേജുള്ള സാക്ഷി മൊഴികൾ പഠിച്ചു നിഗമനത്തിലെത്താനാണു കമ്മിഷൻ പല തവണ കാലാവധി നീട്ടിവാങ്ങിയത്. അപൂർവതകൾ ഏറെ സോളർ കമ്മിഷന് അപൂർവതകൾ ഏറെയുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടർച്ചയായി 15 മണിക്കൂർ അന്വേഷണ കമ്മിഷൻ മുൻപാകെ മൊഴി കൊടുത്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ രാവിലെ 11നു തുടങ്ങി പിറ്റേന്നു പുലർച്ചെ 1.50 നാണു സിറ്റിങ് അവസാനിച്ചത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ആറു തവണ കൂടി ഉമ്മൻ ചാണ്ടി കമ്മിഷനു മുൻപിലെത്തി. മൊത്തം 53 മണിക്കൂർ മൊഴിയെടുത്തു.
കേരളത്തിൽ ഒരു കമ്മിഷൻ ആദ്യമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചുവെന്ന പ്രത്യേകതയുമുണ്ട്.

സരിത എസ്. നായർ ഹാജരാകാൻ പല വട്ടം വിസമ്മതിച്ചതോടെ കമ്മിഷൻ വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടർന്നു സരിത ഹാജരായി. രണ്ടു തവണ രഹസ്യ മൊഴികളും കമ്മിഷൻ രേഖപ്പെടുത്തി. ബിജു രാധാകൃഷ്ണൻ നേരിട്ടു സരിത എസ്. നായരെ വിസ്തരിച്ചപ്പോഴായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, സരിതയുടെ കത്തിൽ പേരു പരാമർശിക്കപ്പെട്ടവർ സരിതയെ വിസ്തരിച്ചപ്പോൾ. കാലാവധി നീട്ടിയത് എട്ടു തവണ 2014 ഏപ്രിൽ മുതൽ എട്ടു തവണ കാലാവധി നീട്ടി. 2017 ഏപ്രിൽ 28 മുതൽ മൂന്നു മാസത്തേക്കും പിന്നീട് ജൂലൈ മുതൽ രണ്ടു മാസത്തേക്കും നീട്ടി. ആറു മാസത്തേക്കു നിയമിച്ച കമ്മിഷൻ മൂന്നു വർഷവും 10 മാസവും പിന്നിട്ടു.സോളാർ കേസിൽ സർക്കാരിന് ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കിൽ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷൻ അന്വേഷിച്ചത്. സംസ്ഥാനത്ത് സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാർ എന്ന കമ്പനിയുടെ പേരിൽ നടത്തിയ തട്ടിപ്പാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ വെട്ടിലാക്കിയത്. അംഗീകാരമില്ലാത്ത കമ്പനിയുടെ പേരിൽ പലരിൽ നിന്നായി പണം തട്ടിയെന്നാണ് കേസ്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവർ സോളാർ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി ടെലഫോൺ സംഭാഷണം നടത്തിയതിന്റെ രേഖകളും പുറത്തുവന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയും അന്വേഷണ കമ്മീഷൻ വിസ്തരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സെക്രട്ടേറിയറ്റ് വളയൽ സംഘടിപ്പിച്ചിരുന്നു. ഈ സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കമ്മീഷന് രൂപം നൽകിയത്. സോളാർ കമ്മീഷനിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സരിതാ നായർ പ്രതികരിച്ചു.സോളാർ കേസിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയനു ജസ്റ്റീസ് ജി. ശിവരാജൻ കൈമാറും. പ്രവർത്തനമാരംഭിച്ചു മൂന്നര വർഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. ആറു മാസ കാലാവധിയിൽ നിയമിച്ച കമ്മീഷന്‍റെ കാലാവധി പല തവണ ദീർഘിപ്പിച്ചു നൽകിയിരുന്നു.

 

സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതാകുന്നോ..അടിപടലെ പതറി യുഡിഎഫ്;പടയൊരുക്കം പരുങ്ങലില്‍ കോൺഗ്രസ് പരസ്യകലാപത്തിലേയ്ക്ക് . ഒരാള്‍ തന്നെ ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ ശ്രമിച്ചുവെന്ന് ഉമ്മന്‍ചാണ്ടി ഹരാസ്‌മെന്റിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകേണ്ടതുണ്ടെന്നും തട്ടിപ്പുകാരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ സന്തോഷം; ഞാന്‍ അങ്ങനെയൊരു സ്ത്രീയല്ലെന്നും സരിത മാന്യതയില്ലാതെ പ്രതിപക്ഷനേതാവ് …പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തി ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത ഉമ്മന്‍ചാണ്ടി ലൈംഗിക ചൂഷണം നടത്തി ,കൈക്കൂലി വാങ്ങി !..സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍.ഉമ്മന്‍ചാണ്ടി കൈപറ്റിയത് 2 കോടി 16 ലക്ഷം, ആര്യാടന്‍ വാങ്ങിയത് 25 ലക്ഷം; ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്നും റിപ്പോര്‍ട്ട്
Latest