സോളാര്‍ തട്ടിപ്പ് കേസില്‍ ബെംഗ്ലൂരു വിചാരണകോടതി വിധി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലം. ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ല. വിധി അപ്രസക്തമാകുന്നത് നിരവധി കാരണങ്ങളാല്‍

സോളാര്‍ തട്ടിപ്പ് കേസില്‍ ബെംഗ്ലൂരു വിചാരണകോടതി വിധി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലം. ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ല. വിധി അപ്രസക്തമാകുന്നത് നിരവധി കാരണങ്ങളാല്‍.

1. കേസിലെ ഒന്നാം പ്രതി (വാദിയെ ചതിച്ച വ്യക്തി) :- സോസ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്.

ഈ കമ്പനിയുമായി ബന്ധപ്പട്ട് ഏതെങ്കിലും ഔദ്യോഗിക, അനൗദ്യോഗിക ഇടപാടുകളില്‍ അല്ലെങ്കില്‍ രേഖകളില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടോ? ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചിട്ടുണ്ടോ? അങ്ങനെ അല്ലാതെ ഈ കമ്പനി നടത്തിയ, നടത്തുന്ന, ഇടപാടിന് ഉമ്മന്‍ ചാണ്ടി എങ്ങനെ ബാധ്യസ്ഥനാകും? ഉണ്ടെങ്കില്‍ കേസില്‍ ഉമ്മന്‍ചാണ്ടി രണ്ടാം പ്രതിയോ കുറഞ്ഞപക്ഷം മൂന്നാം പ്രതിയുമെങ്കിലും ആകണം.അങ്ങനെ എന്തുകൊണ്ട് പരാതിക്കാരന്‍ ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തിയില്ല?

2. പദ്ധതി തട്ടിപ്പ് നേരിട്ട് നടത്തിയത് :-

ഒന്നാം പ്രതി സോസ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്, രണ്ടാം പ്രതി എം ഡി ബിനു നായര്‍, ആറാം പ്രതി സോസ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്. ഇവരാണ് നിയമപരമായി കമ്പനിയുടെ നടത്തിപ്പുകാര്‍. അവിടെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് നിയമപരമായി ഒട്ടും വ്യക്തമല്ല

3. പ്രസ്തുത കമ്പനിക്കു വേണ്ടി ഇടനില നിന്നത് (അതായത് സോളാര്‍ പ്രോജക്ട് തരപ്പെടുത്തി കൊടുക്കേണ്ടവര്‍) :-

മൂന്നാം പ്രതി ആന്‍ഡ്രൂസ്, നാലാം പ്രതി ദില്‍ജിത്ത്. ആന്‍ഡ്രൂസ് ഉമ്മന്‍ ചാണ്ടിയുടെ ബന്ധു എന്ന് പരാതിക്കാരന്‍. ദില്‍ജിത്ത് ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന് പരാതിക്കാരന്‍.
ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വ്യക്തികള്‍ക്ക് വേറിട്ട വ്യക്തിത്വമാണ് ഉള്ളത്. അച്ഛനോ അമ്മയോ ഭാര്യയോ മക്കളോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ മറ്റൊരാള്‍ക്ക് കൂട്ടുത്തരവാദിത്വം ഉണ്ടാകുമോ?

4. വിശ്വാസം; കമ്മീഷന്‍ :- അതാണ് ഉമ്മന്‍ചാണ്ടിക്ക് എതിരായ പരാതിക്കാരന്‍റെ ആക്ഷേപം. അതായത് പദ്ധതിയുമായി നേരിട്ട് ഇടപാടില്ലെന്ന് പരാതിക്കാരന്‍ സ്വയം പറയുന്നൂ.

അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തേണ്ടത് ആറാം പ്രതി ആയിട്ടാണ്.എന്തിന് ഉമ്മന്‍ ചാണ്ടിയെ അഞ്ചാം പ്രതി ആക്കി സിവില്‍ കേസ് ഫയല്‍ ചെയ്തു?

4000 കോടി രൂപയുടെ പദ്ധതി, 40 ശതമാനം അതായത് 1600 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി, അതായത് പദ്ധതികൊണ്ടുള്ള കണ്ണടച്ചുള്ളഏറ്റവും കുറഞ്ഞ ലാഭമായി ഈ തുകയെ കാണാം. 1600 കോടിയില്‍ 1000 കോടി ഉമ്മന്‍ചാണ്ടി കമ്മീഷന്‍ വകയില്‍ പിടിച്ചു അല്ലെങ്കില്‍ ശ്രമിച്ചു എന്ന് പരാതിക്കാരന്‍. അതായത് മറുകക്ഷിക്ക് 600 കോടി മാത്രം. എം കെ കുരുവിളയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയും കുരുവിളയും ഗജപോക്കിരികളായ വ്യവസായികള്‍. വലിയ വ്യവസായികള്‍ തമ്മിലുള്ള ഇടപാടില്‍ ലാഭവിഹിതം വീതിക്കുക ഏറ്റവും കുറഞ്ഞത് 50 :50 റേഷ്യോയിലാകും. എന്തിനാണ് കുരുവിള വലിയ നഷ്ടത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മൂന്നില്‍ കീഴടങ്ങി?

5. ക്ലിഫ് ഹൗസും പരാതികാലവും :-
മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ചു സന്ദര്‍ശിച്ചു

2012 ഒക്ടോബറിലാണ് കുരുവിള ഈ കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് കമ്മീഷന്‍ വ്യവസ്ഥകള്‍ സംസാരിക്കുന്നത്. (ഉമ്മന്‍ചാണ്ടി അധികാരമേറ്റത് 2011 മെയ് 19 ന്) അന്നത്തെ കോണ്‍ഗ്രസ്, യു ഡി എഫ് രാഷ്ട്രീയം എത്രമാത്രം സംഘര്‍ഷഭരിതമായിരുന്നു; ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേര തന്നെ തുലാസിലായിരുന്നു ഓരോ ദിവസവും.

എസ് വി പ്രദീപ്, മാധ്യമ പ്രവര്‍ത്തകന്‍

എസ് വി പ്രദീപ്, മാധ്യമ പ്രവര്‍ത്തകന്‍

നടപ്പാക്കി കിട്ടേണ്ട പദ്ധതി കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടത് കൂടിയാണ്. 2014 മേയ് 26 ന് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി.(മാസങ്ങളുടെ വ്യത്യാസം നോക്കൂ) ചുരുക്കി പറഞ്ഞാല്‍ 2013 ല്‍ തന്നെ ദില്ലിയിലെ രാഷ്ട്രീയ കാലാവസ്ഥ ഏത് കൊച്ചുകുട്ടിയും വായിച്ചെടുത്തിരുന്നു. ആ രാഷ്ട്രീയ കാലാവസ്ഥയില്‍ ഉമ്മന്‍ ചാണ്ടിയുടെ വെറും വാക്കുകള്‍ മാത്രം വിശ്വസിച്ച് 4000 കോടിയുടെ വ്യവസായത്തിന് ഇറങ്ങിതിരിച്ച കുരുവിളയുടെ വ്യാവസായിക ശുദ്ധി നീതീക്കരിക്കപ്പെടുമോ?

കമ്മീഷന്‍ കാര്യം പറഞ്ഞപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുമായി മനസ്സാലെ തെറ്റി എന്ന് കുരുവിളയുടെ സൂചന. അങ്ങനെയെങ്കില്‍ അത് 2012 ഒക്ടോബറിന് ശേഷം, പരാതി സിവില്‍ കേസായി ബെംഗ്ലൂരു കോടതിയില്‍ എത്തുന്നത് 2015 മാര്‍ച്ച് 23 ന്. മറിച്ചും തിരിച്ചും വാദിച്ചാലും എവിഡന്‍സ് ആക്ടിലെ (ദിരെക്റ്റ്) നേരിട്ടുള്ളതും (കിര്കുമ്സ്റ്റന്റില്) സാഹചര്യ തെളിവുകളും കൂട്ടുചേരില്ലെന്ന് അപ്പീല്‍കോടതികള്‍ വിധി എഴുതും.

എസ് വി പ്രദീപ്, മാധ്യമ പ്രവര്‍ത്തകന്‍, 9495827909
https://www.facebook.com/svpradeeptvm

Latest
Widgets Magazine