സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി .എം.സുധീരന്‍

കോട്ടയം : സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. നിയമ പരമായി ഇതിനെ നേരിടാന്‍ വിദഗ്ദ്ധ സമിതിയുമായി കൂടി കാഴ്ച് നടത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസ് ഒറ്റകെട്ടായി നേരിടും.എന്നാല്‍ അതിനു പ്രേത്യേക പരിപാടികള്‍ ഒന്നും സംഘടിപ്പിക്കില്ല.കെ പി.സി.സി രാഷ്ട്രീയ സമിതിയിലാണ് തീരുമാനം.ലൈംഗീക ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, എന്നാല്‍ കേസ് രാഷ്ട്രീയപരമായി നേരിടുന്നതിനോട് എതിര്‍പ്പുണ്ടെന്നും സുധീരന്‍ അറിയിച്ചു.

അതേ സമയം സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനമെന്ന് ഹസൻ പറഞ്ഞു. കെപിസിസി രാഷട്രീയകാര്യ സമിതിയിലാണ് തീരുമാനം. പ്രത്യേകസമര പരിപാടികള്‍ നടത്തില്ല. നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞു. റിപ്പോർട്ട് തിടുക്കപ്പെട്ട് നിയമസഭയിൽ വയ്ക്കുന്നത് മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും ഹസൻ വിമർശിച്ചു.

കമ്മീഷൻ റിപ്പോർട്ടിന്റേതെന്ന പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ സർക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടും. സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളാര്‍ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ  ഹസൻ പറഞ്ഞു.

 ഉമ്മൻ ചാണ്ടിയേപ്പോലെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവിനെ അപമാനിക്കാൻ 30ലേറെ കേസുകളിൽ പ്രതിയായ സരിതയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നത് അപമാനകരമാണെന്നും റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചതിനു ശേഷം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാമെന്നും ഹസൻ പറഞ്ഞു

പ്രാകൃത ലൈംഗിക കേസിൽ കുടുങ്ങി ഉമ്മൻ ചാണ്ടിയും കോൺഗ്രസും !..മറിയാമ്മ മാം പോയപ്പോൾ കോൺഫിഡൻഷ്യൽ മാറ്ററാണ് വാതിൽ ലോക്ക് ചെയ്‌തേക്കൂ…പിന്നെ അത് ചെയ്തു.എല്ലാം തുറന്നു പറഞ്ഞു സരിത .. നാണം കേട്ട് തലകുനിച്ച് കേരളം മാനം പോയ ഉമ്മൻ ചാണ്ടിയും കോൺഗ്രസും.കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് നാള്‍വഴികൾ മാന്യതയില്ലാതെ പ്രതിപക്ഷനേതാവ് …പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തി ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത കോൺഗ്രസിന് കനത്ത തിരിച്ചടി ?സോളാറില്‍ നിയമനടപടി തുടരാം; സര്‍ക്കാരിനു നിയമോപദേശം ഉമ്മന്‍ചാണ്ടിയുടെ രാജി നാടകം വിലപ്പോവില്ല…സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ്
Latest