ഹരാസ്‌മെന്റിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകേണ്ടതുണ്ടെന്നും തട്ടിപ്പുകാരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ സന്തോഷം; ഞാന്‍ അങ്ങനെയൊരു സ്ത്രീയല്ലെന്നും സരിത

തിരുവനന്തപുരം:  കോൺഗ്രസ് പാർട്ടിയേയും ഉമ്മൻ ചാണ്ടിയേയും പാതാളത്തിലേക്ക് തള്ളിയിട്ട സോളാർ ക റിപ്പോർട്ടിൽ  സരിതയുടെ പ്രതികരണം പുറത്ത് വന്നു.    സോളാര് റിപ്പോര്‍ട്ടിന്മേല്‍ സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. ഇത്തരമൊരു റിപ്പോര്‍ട്ട് പരസ്യമായതില്‍ വിഷമമുണ്ടെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായി മാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.

കേസില്പ്പെട്ട സമയത്ത് എന്റെ സാഹചര്യം മോശമായിരുന്നെന്നും പാര്‍ട്ണര്‍മാരെല്ലാം സ്വന്തം കാര്യം നോക്കുകയായിരുന്നെന്നും സരിത പറഞ്ഞു. ആരെയും പ്രീതിപ്പെടുത്താവന്‍ താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവരും തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങുകയാണുണ്ടായത് ഒരാളുടെ കയ്യില്‍ നിന്നും താന്‍ പണം തട്ടിയിട്ടില്ല.ഉപഭോക്താക്കളില്‍ നിന്നു വാങ്ങിയ പണം മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കുകയാണുണ്ടായത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ചാനലുകള്‍ ചര്‍ച്ചചെയ്യുന്നത് റിപ്പോര്‍ട്ടിലെ ഒരു ഭാഗം മാത്രമാമെന്നും, ഹരാസ്‌മെന്റിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു ആവശ്യം നിറവേറ്റുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നവര്‍ക്ക് കാര്യം സാധിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടി വരുമെന്നു കൂടിയാണ് റിപ്പോര്‍ട്ട് പറയുന്നത്. കേവലം ഒരു ഹരാസ്‌മെന്റിനപ്പുറം ഇത്തരം കോഴ വിഷയങ്ങളും ചര്‍ച്ചയാകേണ്ടതുണ്ട് അവര്‍ പറഞ്ഞു.

ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ സന്തോഷം ഉണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിസാകും. ‘

എത്രേ മോശക്കാരിയാണെന്ന് ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ടു പോകും. എനിക്ക് എന്റെ ജീവിതം അറിയാം, തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ല അവര്‍ പറഞ്ഞു.

Top