സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയിലേക്ക്..ഞെട്ടലോടെ കോൺഗ്രസ്

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ അഴിയെണ്ണേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 9 കഴിഞ്ഞാല്‍ യുഡിഎഫ് നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 9ന് ശേഷം ഒരാഴ്ച പ്രായപൂര്‍ത്തിയാകാത്തവര്‍ ന്യൂസ് ചാനലുകള്‍ കാണരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.രാഷ്ട്രീയകേരളം കാത്തിരിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വയ്ക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം കോണ്‍ഗ്രസിലെ ഒരു ഡസന്‍ നേതാക്കളുടെ ഭാവി തീരുമാനിക്കുന്നതു കൂടിയാകും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മന്ത്രി സഭാ ചര്‍ച്ച ചെയ്‌തെങ്കിലും പുറത്ത് വിട്ടില്ല. റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശനിയമ പ്രകാരം ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍പ്രകാശ്, എ.പി. അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, രണ്ട് മുന്‍ കേന്ദ്രമന്ത്രിമാര്‍, മുന്‍ എംഎല്‍എമാര്‍, നിലവിലെ എംഎല്‍എമാര്‍ വരെ പ്രതികളാണെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബലാല്‍സംഗ കേസുള്‍പ്പെടെ ചുമത്തി ക്രിമിനല്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പിന്നീട് പന്തികേട് മനസ്സിലാക്കി പിന്‍വലിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടയില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ സരിതയില്‍ നിന്നു വീണ്ടും പരാതി എഴുതി വാങ്ങിയ ശേഷം മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസില്‍ നിന്നു വീണ്ടും നിയമോപദേശവും സര്‍ക്കാര്‍ തേടി. ഈ നിയമോപദേശം ഇന്ന് മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും.ആരോപണ വിധേയരായവരില്‍ അധികവും കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കളാണ്. കെപിസിസി പുനഃസംഘടനാപട്ടികയില്‍ എ വിഭാഗത്തിന്റെ കുത്തകയ്ക്ക് കോട്ടം സംഭവിച്ചതിലെ പ്രധാന കാരണവും സോളാര്‍ റിപ്പോര്‍ട്ടായിരുന്നു.എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയിലേക്ക് സോളാര്‍ റിപ്പോര്‍ട്ട് കൊണ്ട് ചെന്നെത്തിക്കുമെന്ന് കരുതുന്നവരും കുറവല്ല.

Top