ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച ഉമ്മൻ ചാണ്ടിക്ക് എട്ടിന്റെ പണി..സോളാര്‍ റിപ്പോര്‍ട്ട്‌ ;കേരളത്തില്‍ വെട്ടിനിരത്തലിന്‌ കോൺഗ്രസ് ഹൈക്കമാന്‍ഡ്‌

തിരുവനന്തപുരം: ലീഡർ കരുണാകരൻ ഉള്ളപ്പോൾ മുതൽ കോൺഗ്രസിനെ തന്റെ വ്യക്തി താല്പര്യത്തിനായി ഉപയോഗിച്ച ഉമ്മൻ ചാണ്ടി കോൺഗ്രസ് ദേശീയ തലത്തിൽ ദുര്ബലമായപ്പോൾ ഹാക്കമാന്റിനെയും വെല്ലുവിളിച്ചത്തിനു എട്ടിന്റെ പണി വരുന്നു . സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി ദുര്‍ബലനായതോടെ, സംസ്‌ഥാനഘടകത്തിനുമേല്‍ സമ്പൂര്‍ണമേധാവിത്വം ഉറപ്പിക്കാന്‍ ഹൈക്കമാന്‍ഡ്‌ നീക്കം. ഇതോടെ സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ എത്രയും വേഗം കോടതിയില്‍നിന്നു തീര്‍പ്പുണ്ടാക്കാനുള്ള തത്രപ്പാടിലാണു സംസ്‌ഥാനനേതൃത്വം. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കും. റിപ്പോര്‍ട്ട്‌ അപ്പാടെ റദ്ദാക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നു നിയമോപദേശം ലഭിച്ചതിനാലാണു തുടര്‍നടപടികള്‍ കോടതിയില്‍ ചോദ്യംചെയ്യാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം ആലോചിക്കുന്നത്‌.

റിപ്പോര്‍ട്ടിനെതിരേ ഒറ്റക്കെട്ടാണെന്നു നേതൃത്വം പറയുമ്പോഴും പാര്‍ട്ടി പുനഃസംഘടനയുടെ പശ്‌ചാത്തലത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ പുതിയ ധ്രുവീകരണത്തിനു വഴിതുറന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതു കോണ്‍ഗ്രസ്‌ ദേശീയനേതൃത്വത്തിനും ആഘാതമായി. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികള്‍ക്കു ഹൈക്കമാന്‍ഡ്‌ നിര്‍ബന്ധിതരാകും. അതു കെ.പി.സി.സി. പുനഃസംഘടനയില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ റിപ്പോര്‍ട്ട്‌ പരസ്യമായതോടെ സംസ്‌ഥാനഘടകത്തില്‍ ഹൈക്കമാന്‍ഡ്‌ വെട്ടിനിരത്തലിന്‌ ഒരുങ്ങുന്നതായാണു സൂചന.
എ ഗ്രൂപ്പ്‌ ദുര്‍ബലമായതോടെ, രണ്ടു ഗ്രൂപ്പിലുമുള്ള ചില പ്രമുഖനേതാക്കള്‍ സ്വതന്ത്രനിലപാട്‌ സ്വീകരിച്ചത്‌ ഇതു മുന്നില്‍ക്കണ്ടാണ്‌. ഇതു മുതലെടുത്ത്‌ പുതിയൊരു നേതൃനിരയുണ്ടാക്കാനാകും ഹൈക്കമാന്‍ഡ്‌ നീക്കം. സോളാര്‍ റിപ്പോര്‍ട്ടിനെ കോടതിയിലൂടെ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെട്ടിനിരത്തല്‍ അനിവാര്യമാകും എന്നുതന്നെയാണു ഗ്രൂപ്പ്‌ നേതൃത്വങ്ങളുടെ വിലയിരുത്തല്‍.സോളാര്‍ കേസിന്റെ തുടക്കം മുതല്‍ ഉമ്മന്‍ ചാണ്ടി പ്രതിരോധത്തിലായതോടെ ഹൈക്കമാന്‍ഡ്‌ ഇടപെട്ട്‌ രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വി.എം. സുധീരനെ കെ.പി.സി.സി. അധ്യക്ഷനാക്കുകയും ചെയ്‌തിരുന്നു.

Top