സോളാര്‍ : സ്ഥിതി ഗുരുതരമെന്ന് സുധീരന്‍.കേരളത്തിലെ കോൺഗ്രസിനെ ഉമ്മൻ ചാണ്ടി കുഴിച്ചുമൂടി !

തിരുവനന്തപുരം : കഴിഞ്ഞ സർക്കാർ നിലം പൊത്തിയത് ഉമ്മൻ ചാണ്ടിയുടെ കാറ്റും വേട്ട തീരുമാനവും മഞ്ഞ അഴിമതിക്കേസുകളും ആയിരുന്നു .അത് കോൺഗ്രസിന്റെ അന്ത്യത്തിലേക്ക്‌ എത്തിക്കുന്നു സോളാർ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോര് പരസ്യപ്രതികരണത്തിലേക്ക് നീങ്ങുകായും ചെയ്യുന്നു . സംസ്ഥാന നേതാക്കള്‍ രാഹുല്‍ഗാന്ധി അടക്കമുള്ള ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടും പ്രതിസന്ധി മറിക്കടക്കാന്‍ മാര്‍ഗം കണ്ടെത്താനായില്ല. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ കണ്ടശേഷം തിരിച്ചെത്തിയ വി എം സുധീരന്‍ മൌനം വെടിഞ്ഞു പൊട്ടിത്തെറിച്ച് സ്ഥിതി ഗുരുതരമെന്നായിരുന്നു പ്രതികരണം.

സോളാര്‍ പ്രതിപ്പട്ടികയിലുള്ളവരെ സംരക്ഷിക്കേണ്ടെന്നാണ് പൊതുനിലപാട്. ഇതിലൂടെ കോണ്‍ഗ്രസിന്റെ മാനം രക്ഷിക്കണമെന്ന് ബഹുഭൂരിപക്ഷവും വാദിക്കുന്നു. പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ സ്വന്തമായി കേസ് നേരിടണമെന്നാണ് പലരുടെയും അഭിപ്രായം. സോളാര്‍ കേസ് കോണ്‍ഗ്രസ് ദേശീയനേതൃത്വം എങ്ങനെ കാണുന്നുവെന്നതിന്റെ പ്രതിഫലനമാണ് സുധീരന്റെ പ്രതികരണം. പരസ്യചര്‍ച്ചയ്ക്കില്ലെന്ന ആമുഖത്തോടെയായിരുന്നു സുധീരന്റെ തുടക്കം. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി. പാര്‍ടി വേദികളില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന്‍ പറഞ്ഞു.സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വി ടി ബല്‍റാം എംഎല്‍എയുടെ ആരോപണത്തിന്് കടുത്ത ഭാഷയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്. ആരോപണത്തെക്കുറിച്ച് ബല്‍റാമിനോട് തന്നെ ചോദിക്കണം. ആരോപണം ഉന്നയിച്ചവരോട് തന്നെ വിശദാംശം ചോദിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. അതേസമയം കമീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവരാതെ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അതിഗുരുതരമായ സോളാർ കേസിൽ ഉമ്മൻ ചാണ്ടി ഒറ്റപ്പെടുന്നു .അതിഗുരുതരമായ തീരുമാനം ഹൈക്കമാന്റ് എടുത്താൽ ഉമ്മൻ ചാണ്ടിയും കൂട്ടരും കോൺഗ്രസിൽ നിന്നും പുറത്തുപോകും സോളാര്‍ കേസിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വിയര്‍ക്കുകയാണ് ഊരാക്കുടുക്കിലായ ഉമ്മന്‍ ചാണ്ടിക്കു പിന്തുണ നല്‍കാന്‍ രാഹുല്‍ തയാറായില്ല.ഉമ്മൻ ചാണ്ടിയെ പരസ്യമായി തള്ളിപ്പറഞ്ഞില്ല എങ്കിലും രാഹുൽ കൈവിട്ടിരിക്കയാണ് ഈ പീഡനക്കേസിൽ പ്രതിയായി ആരോപിക്കപ്പെട്ടതിനാൽ തന്നെ .നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു മുമ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് കേരളത്തിലെ രാഷ്ട്രീയസാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് രാഹുലിനു നല്‍കിയിരുന്നു.സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടണമെന്നാണു തീരുമാനമെങ്കിലും പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടി ഒറ്റപ്പെടുന്നതിന്റെ സൂചനയായിരുന്നു െഹെക്കമാന്‍ഡിന്റെ പ്രതികരണം.congress leaders -antony

ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര-സംസ്ഥാനനേതൃത്വങ്ങള്‍ ആശങ്ക പങ്കുവച്ചതല്ലാതെ പരിഹാരമാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു നേതാക്കളും ഉമ്മന്‍ ചാണ്ടിയെ കണ്ണുംപൂട്ടി ന്യായീകരിക്കാന്‍ തയാറായില്ല. ബലാത്സംഗക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത സോളാര്‍ കേസില്‍ ഇത്രയധികം മുതിര്‍ന്നനേതാക്കള്‍ കുടുങ്ങിയതു ദേശീയതലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന ആശങ്ക രാഹുല്‍ മറച്ചുവച്ചില്ല. കേരളത്തിലെത്തി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരമാര്‍ഗം അറിയിക്കാനാണു നേതാക്കള്‍ക്കു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശം. കേരളത്തിലെ വിഷയങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം സജീവമായി ഇടപെടുന്ന സാഹചര്യത്തില്‍ സോളാര്‍ കേസും ദേശീയതലത്തില്‍ ചര്‍ച്ചയാക്കും.

ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണമടക്കം സജീവമാക്കി, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലടക്കം രാഹുല്‍ പോര്‍മുഖം തുറന്നിരിക്കേ സോളാര്‍ കേസ് എതിരാളികള്‍ക്ക് ആയുധമാകുമെന്നാണു ഹൈക്കമാന്‍ഡിന്റെ ആശങ്ക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി, വി.ഡി. സതീശന്‍ എന്നിവരുമായാണ് ഒന്നിച്ചും ഒറ്റയ്‌ക്കൊറ്റയ്ക്കും രാഹുല്‍ ചര്‍ച്ച നടത്തിയത്. സോളാര്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു കാര്യകാരണങ്ങള്‍ നിരത്തി ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്ന സൂചനയല്ല രാഹുല്‍ നല്‍കിയത്.

കേസില്‍ ഉള്‍പ്പെട്ടവര്‍ ഏറെയും എ ഗ്രൂപ്പുകാരാണെങ്കിലും കേസ് പാര്‍ട്ടിയുടെ അടിത്തറയിളക്കുമെന്നതിനാല്‍ ഒന്നിച്ചുനില്‍ക്കാമെന്ന നിലപാടാണു രമേശ് സ്വീകരിച്ചത്. എന്നാല്‍, അദ്ദേഹവും ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷനേതൃസ്ഥാനം കൈക്കലാക്കിയ രമേശ്, അടുത്തതവണ മുഖ്യമന്ത്രിക്കസേരയാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരോപണവിധേയരായ എം.എല്‍.എമാരെ മാറ്റിനിര്‍ത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടിയോടുള്ള അകല്‍ച്ച ഇന്നത്തെ ചര്‍ച്ചയിലും പ്രകടമായെന്നാണു സൂചന. കേസിനെ രാഷ്ട്രീയമായും നിയമപരമായും തനിച്ചു നേരിടുമെന്നാണു ചര്‍ച്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഹുലിന്റെ പിന്തുണയുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ല. അതേസമയം, ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വിയുടെ പ്രതികരണം. അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരായ ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ടു നടത്തിയ പത്രസമ്മേളനത്തില്‍ സോളാര്‍ കേസ് സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Top