കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു

പാലക്കാട്: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. കോട്ടായി കോട്ടചന്തയില്‍ കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെയും മകന്‍ ശ്രീജിത്ത് (28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവന്നാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം.

എട്ടുവര്‍ഷം മുന്‍പ് കരസേനയില്‍ ചേര്‍ന്ന ശ്രീജിത്ത് കഴിഞ്ഞവര്‍ഷമാണ് കശ്മീരില്‍ എത്തിയത്. അടുത്തമാസം 10ന് അവധിക്ക് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ എത്തുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top