സോംദേവിന്റെ പോരാട്ട വീര്യം ഇന്ത്യയെ കാത്തു: ഡേവിഡ്‌സ് കപ്പില്‍ ഇന്ത്യയ്ക്കു വിജയം

ന്യൂഡല്‍ഹി: സോംദേവ് ദേവ്വര്‍മന്റെ പോരാട്ടവീര്യം ഡേവിസ് കപ്പ് ലോകഗ്രൂപ്പ് പ്ലേഓഫില്‍ ഇന്ത്യക്ക് തുണയായി. ചെക് റിപ്പബ്ലിക്കിനെതിരെ ആദ്യസിംഗിള്‍സില്‍ തോറ്റ ഇന്ത്യ സോംദേവിന്റെ അട്ടിമറിജയത്തോടെ 11 നിലയില്‍ ഒപ്പമെത്തി.

ലോകറാങ്കിങ്ങില്‍ 40ാം സ്ഥാനത്തുള്ള ജിറി വെസ്ലിയെയാണ് ഇന്ത്യന്‍ താരം കീഴടക്കിയത് (76, 64, 63). നേരത്തേ ആദ്യസിംഗിള്‍സില്‍ യൂകി ഭാംബ്രി ലോകറാങ്കിങ്ങില്‍ 85ാം സ്ഥാനത്തുള്ള ലൂക്കാസ് റോസോളിനോട് തോറ്റിരുന്നു (62, 61, 75). ശനിയാഴ്ച നടക്കുന്ന ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്‌രോഹന്‍ ബൊപ്പണ്ണ സഖ്യം ചെക്കിന്റെ റാഡെക് സ്റ്റെപാനെക്ആദം പാവ്‌ലസെക് ജോഡിയെ നേരിടും. സിംഗിള്‍സില്‍ നേടിയ ജയം ഇന്ത്യക്ക് മാനസികമായി മുന്‍തൂക്കം നല്‍കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകറാങ്കിങ്ങില്‍ 164ാം സ്ഥാനത്തുള്ള സോംദേവ് എതിരാളിക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. ഭാംബ്രിയുടെ തോല്‍വിയുയര്‍ത്തിയ സമ്മര്‍ദത്തെ അതിജീവിച്ചാണ് യുവതാരം അട്ടിമറിജയം നേടിയത്. ആദ്യസെറ്റില്‍ ടൈബ്രേക്കര്‍ വരെ പൊരുതേണ്ടിവന്നെങ്കില്‍ രണ്ടും മൂന്നും സെറ്റുകളില്‍ വ്യക്തമായ മേധാവിത്വത്തോടെയാണ് സോംദേവ് ജയിച്ചുകയറിയത്. അതേസമയം ആദ്യസിംഗിള്‍സില്‍ ഭാംബ്രി 40 റാങ്ക് മുകളിലുള്ള റോസോളിനെതിരെ പൊരുതാതെ കീഴടങ്ങി.

Top