മഞ്ചേശ്വരത്ത് മരിച്ചവര്‍ തിരിച്ചു വന്നു !കെ സുരേന്ദ്രന്‍ പരാതിപ്പെട്ട മൂന്ന് പരേതര്‍ ജീവനോടെ സമന്‍സ് കൈപ്പറ്റി

കാസര്‍കോഡ്:മഞ്ചേശ്വരത്ത് മരിച്ചവര്‍ തിരിച്ചു വന്നു !കെ സുരേന്ദ്രന്‍ പരാതിപ്പെട്ട മൂന്ന് പരേതര്‍ ജീവനോടെ സമന്‍സ് കൈപ്പറ്റി. കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച അഞ്ച് പരേതരില്‍ മൂന്ന് പേരും ജീവനോടെ സമന്‍സ് കൈപ്പറ്റിയപ്പോല്‍ മരിച്ചവര്‍ തിരിച്ചു വന്നു എന്ന പരിഹാസവും സുരേന്ദ്രന്റെ പ്രതിക്ക കൂടുതല്‍ തെളിവുകളുമായി . തെരഞ്ഞെടുപ്പ്ദിവസം വിദേശത്തായിരുന്നെന്ന് ആരോപിച്ച ചിലര്‍ ഇതുവരെ സ്വദേശം വിട്ടു പുറത്ത് പോയിട്ടില്ല. സുരേന്ദ്രന്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ചാ മുന്‍ നേതാവുമുണ്ട്.
ഇത് മഞ്ചേശ്വരം ഉപ്പള സ്വദേശി അബ്ദുല്ല. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി സമന്‍സയച്ച അഞ്ചിലൊരാള്‍. അബ്ദുല്ലയെകൂടാതെ വോര്‍ക്കാടി സ്വദേശി അഹ്‌മദ് കുഞ്ഞി, ഇച്ചിലംപാടി സ്വദേശി ആയിശ, എന്നിവര്‍ക്കാണ് ഇതുപൊലെ സമന്‍സെത്തിയിരിക്കുന്നത്.ഈ ലിസ്റ്റില്‍ ആയിശയുടെ പേര് രണ്ടിടത്ത് കാണാം. ബാംഗ്രമഞ്ചേശ്വര്‍ സ്വദേശി ഹാജി അഹമ്മദ് ബാവ തെരഞ്ഞെടുപ്പിന് മുമ്പേ മരിച്ചതാണ്, വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും ലിസ്റ്റിലുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്താണെന്ന് സുരേന്ദ്രന്‍ പറയുന്ന ബാക്രബയലിലെ അനസും ഉപ്പളയിലെ അബ്ദുറഹ്മാനും ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നു.
വിദേശത്തുള്ളവരുടെ പേരില്‍ കള്ളവോട്ട് ചെയ്തെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നവരില്‍ ന്യൂനപക്ഷ മോര്‍ച്ചാ ഭാരവാഹിയായിരുന്ന അഷ്റഫുമുണ്ട്. മഞ്ചേശ്വര്ത്ത് 259 കള്ള വോട്ട് നടന്നെന്നും ഇതില്‍ 197 വോട്ട് വിദേശത്തായിരുന്നവരുടേതാണെന്നുമാണ് സുരേന്ദ്രന്റെ വാദം. പരിശോധിച്ച 26 ല്‍ 20 പേരും തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ബാക്കിയുള്ളവരുടെ പരിശോധന തുടരുകയാണ്.

മരിച്ചയാള്‍ വോട്ട് ചെയ്തു എന്നതിനു തെളിവ് കോടതിയില്‍ കെ സുരേന്ദ്രന്‍ ഹാജരാക്കിയതോടെ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ എം എല്‍ എ ആകുമെന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.മഞ്ചേശ്വരത്ത് വോട്ടിങ്ങില്‍ ക്രമക്കേട് നടന്നു എന്നതിന് കോടതിയില്‍ തെളിവ് എത്തിയത് ലീഗിനും യു.ഡി.എഫിനും കനത്ത തിരിച്ചടി ആകും .ഇതോടെ നിയമസഭയിലേക്ക് ഓ രാജഗോപാലിന് കൂട്ടായി കെ സുരേന്ദ്രന്‍ കൂടെ എത്താന്‍ സാധ്യത . മഞ്ചേശ്വരം മണ്ഡലത്തിസലെ വോട്ടിങില്‍ ക്രമക്കേട് നടന്നെന്നു കാട്ടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വഴിത്തിരിവ്. കെ സുരേന്ദ്രന്‍ കേടതിയില്‍ തെളിവുകള്‍ ഹാജരാക്കിയതോടെയാണ് കേസ് കൂടുതല്‍ കടുത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളാണ് സുരേന്ദ്രന്‍ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദിന്റെ മരണ സര്‍ട്ടിഫിക്കറ്റാണ് സുരേന്ദ്രന്‍ ഹാജരാക്കിയത്. ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ മുഹമ്മദിന്റെ വോട്ട് രേഖപെടുത്തപ്പെട്ടിരുന്നു എന്നാണ് റിട്ടേണിങ് ഓഫീസറഉം മൊഴി നല്‍കിയത്.

റിട്ടേണിങ് ഓഫീസറായ പിഎച്ച് സിനാജുദീന്റെ മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ ഹര്‍ജിയില്‍ തഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതി എത്തിയത്. റിട്ടേണിങ് ഓഫീസറെ മൊഴിയോടെ മണ്ഡലത്തിലെ ഏതാനും വോട്ടര്‍മാരെ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം തേടാന്‍ കോടതി തീരുമാനിച്ചിരുന്നു.കോടതി നേരിട്ട് വിശദീകരണം തേടുന്നതിന് വേണ്ടി പത്ത് പേര്‍ക്ക് കോടതി സമയന്‍സ് അയച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും സമന്‍സ് എത്തിക്കാന്‍ സാധിച്ചില്ല. ഭീഷണി മൂലമാണ് സമന്‍സ് എത്തിക്കാന്‍ സാധിക്കാത്തതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ സമന്‍സ് അയക്കാന്‍ പോലീസ് സഹായം ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

 

 

Top