അമ്മയെ കൊലപ്പെടുത്തി രക്തത്തില്‍ മകന്‍ എഴുതിയത് ഞെട്ടിക്കുന്ന വാക്കുകള്‍

മുംബൈയില്‍ പോലീസുകാരന്റെ മകന്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ എഴുതിയത് ഞെട്ടിക്കുന്ന വാക്കുകള്‍. ഷീന ബോറ കൊലപാതകക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഗ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി കാനോറെയെയാണ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.അമ്മയും മകനുമായി നിരന്തരം കലഹിച്ചിരുന്നു. മകന്റെ ദുര്‍നടപ്പിനെ തുടര്‍ന്ന് പോക്കറ്റ് മണി നല്‍കാറുമില്ലായിരുന്നു. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന. ദീപാലി കാനോറെയ്ക്ക് അഞ്ച് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു.

എഞ്ചിനീയറിങ് കോളേജില്‍ നിന്നും തരംതാഴ്ത്തപ്പെട്ട സിദ്ധാന്ത് മറ്റൊരു കോളേജില്‍ പഠിച്ചുവരികയായിരുന്നു.മകന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അമ്മയെ കൊലപ്പെടുത്തിയശേഷം രക്തത്തില്‍ സ്മൈലി വരയ്ക്കുകയും ചെയ്തു. തന്നെ പിടിക്കൂ, തൂക്കിലേറ്റൂ എന്നീ വാക്കുകളും രക്തത്തില്‍ എഴുതുകയുണ്ടായി. സംഭവത്തിനുശേഷം ഇവരുടെ മകന്‍ സിദ്ധാന്ത് രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ ഒറ്റപ്പെട്ട നിലയിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കളുമായുള്ള ബന്ധം ഉപേക്ഷിച്ച സിദ്ധാന്ത് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നില്ല. രക്ഷപ്പെട്ട സിദ്ധാന്തിനെ പിടികൂടാനായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് കടക്കാനുള്ള ശ്രമവും പോലീസ് പരിശോധിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top