ലെസ്ബിയന്‍ ആന്തം വൈറല്‍..പെണ്ണിന്റെ പ്രണയത്തിന്റെ ആഘോഷം

എന്റെ പ്രണയം നിന്നോടാണ് … നിന്റെ ലിംഗത്തോടല്ല … പ്രണയം എന്നത് രണ്ടു ലിംഗത്തില്‍ പ്പെട്ടവര്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണോ ..? പെണ്ണും പെണ്ണും പ്രേമിച്ചാല്‍ അവിടെ എന്തുകൊണ്ട് സദാചാരം പൊട്ടിമുളയ്ക്കുന്നു ? എല്‍ ജി ബി ടി എന്ന വിഭാഗത്തിനോട് കാണിക്കുന്ന അവഗണന , അവരുടെ പ്രണയങ്ങളോട് കാണിക്കുന്ന അമര്‍ഷം …പ്രണയത്തില്‍ വിരുദ്ധ ശരീരമുള്ളവരാണെങ്കില്‍ പെര്‍ഫെക്റ്റ് എന്നും,ആസ്വാദ്യമാകൂ നിയമ പരവും പ്രകൃതി ദത്തവും ആകൂ എന്നതാണ് സമൂഹത്തിന്റെ നിലപാട്.
എന്നാല്‍ , ഒരേ ലിംഗ പ്രണയം പലരുടെ ഉള്ളില്‍ നിന്നും മുള പൊട്ടി പുറത്തേയ്ക്ക് വരികയും തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാകുമല്ലോ ലെസ്ബിയന്‍ ആന്തം എന്ന തമിഴ് പാട്ട് ഇത്രയധികം കേള്‍ക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും യൂട്യൂബില്‍ വൈറലാവുകയും ചെയ്തതും. പെണ്മയുടെ ….പെണ്ണിന്റെ പ്രണയത്തിന്റെ ആഘോഷമാണ് ലെസ്ബിയന്‍ ആന്തം എന്ന പാട്ട്.ലേഡീസ് ആന്‍ഡ് ജെന്റല്‍ മാന്‍ എന്ന പേരില്‍ മാലിനി ജീവര്തനം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയിലെ ഒരു ഭാഗം മാത്രമാണ് ഈ ഗാനം. ജസ്റ്റിന്‍ പ്രഭാകരനാണ് പാട്ട് ചെയ്തിരിക്കുന്നത്.

ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം വളരെ സെന്‍സിറ്റിവും ഒപ്പം പ്രധാനവുമാണ്. ഒരേ ലിംഗക്കാരുടെ പ്രണയം, സമൂഹം അവരോടു ഇടപെടുന്ന വിധം, വിഷാദത്തില്‍ കുരുങ്ങിയുള്ള ആത്മഹത്യ… ഏതൊരു പ്രണയ കഥയിലെത്തുമെന്നത് പോലെ സ്ത്രീകളുടെ പ്രണയം പറയുന്ന ഈ ചിത്രവും ഇത് തന്നെ സംസാരിക്കുന്നു…………..എന്നാല്‍ ഈ പാട്ട് പൂര്‍ണ മനസോടെ സ്വീകരിച്ച് ആസ്വദിക്കുകയും ചെയ്യുകയാണ് ഓരോ പ്രേക്ഷകരും ….

Latest
Widgets Magazine