സ്‌പെല്ലിങ് തെറ്റി: സുരഭിയ്ക്കു സെൽഫി നൽകിയ എട്ടിന്റെ പണി

സിനിമാ ഡെസ്‌ക്

കൊച്ചി: ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് ദേശീയ അവാർഡ് ജേത്രി സുരഭി ലക്ഷമിയെ തെല്ലൊന്നുമല്ല പുലിവാല് പിടിപ്പിച്ചത്. കഴിഞ്ഞ ദിവസം സുരഭി സഹോദരനൊപ്പം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സുരഭിയെ നന്നായി പുലിവാല് പിടിപ്പിച്ചത്. ജഗതാംബികയ്ക്കതിരികിൽ നിന്നു സുരഭിയും സഹോദരനും ചേർന്നെടുത്ത സെൽഫി സുരഭി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ജഗത് ബി.കെ എന്നാണ് അടിച്ച് വന്ന്ത് .ഇതോടെ ട്രോളുകളുടെ കമന്റുകളുടെയും പെരുമഴയായി സുരഭിയുടെ പേജിൽ.
എനിക്കൊരു തെറ്റുപറ്റി, സംഗതി ഇത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ലെന്ന് തുറന്നു പറഞ്ഞ് സുരഭി ലക്ഷി. ജഗത്ബികെ എന്ന അടിക്കുറിപ്പോടെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുരഭി തന്റെ ഫെയ്സ്ബുക്ക് പേജിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു സുരഭിക്ക് പുലിവാലായത്.
jada
സുരഭിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സുരഭി വീണ്ടും വിവാഹിതയായോ, കൂടെ നിൽക്കുന്ന ഈ ജഗത്ബികെ ആരാണ് എന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റ്. നിരവധി സംശയങ്ങളും ചോദ്യങ്ങളുമായിരുന്നു ചിത്രത്തിന് താഴെയുള്ള കമന്റ് ബോക്സിൽ നിറഞ്ഞത്.

ഒടുവിൽ വിശദീകരണവുമായി സുരഭി തന്നെ രംഗത്തെത്തി. ‘എനിക്കൊരു തെറ്റുപറ്റി, ഇതിത്ര പുലിവാലാകുമെന്ന് വിചാരിച്ചില്ല. എനിക്കൊപ്പമുള്ളത് എന്റെ ഒരേയൊരു സഹോദരൻ സുധീഷ് കുമാർ ആണ്. അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നത് ജഗതാംബികെ എന്നാണ് അല്ലാതെ ജഗത്ബികെ അല്ല.’ ഇങ്ങനെയായിരുന്നു സുരഭിയുടെ പ്രതികരണം.

അടുത്തിടെയായിരുന്നു സുരഭിയും വിപിൻ സുധാകറുമായുള്ള വിവാഹമോചനം. സുരഭി പോസ്റ്റ് ചെയ്ത ചിത്രം താരം വീണ്ടും വിവാഹം കഴിച്ചതായി തെറ്റിദ്ധാരണ ഉണ്ടാക്കി. ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിപ്പി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സുരഭി ഇപ്പോൾ.

Latest
Widgets Magazine