യാത്രാമൊഴി നൽകി ശ്രീലങ്ക; മുന്നറിയിപ്പ് അവഗണിച്ചതിന് നൽകിയത് വലിയവില

ഈസ്റ്റർദിനത്തിലെ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ശ്രീലങ്കയിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ മൂന്നുമിനിറ്റ്‌ മൗനമാചരിച്ചു. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടിയും തലകുനിച്ചും രാജ്യം ഭീകരതയുടെ ഇരയായവരെ അനുസ്മരിച്ചു.

സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവർക്ക് അപ്പോഴേക്കും കൂട്ടക്കുഴിമാടങ്ങളൊരുക്കിയിരുന്നു. അറുപതിലേറെ പേരുടെ ശവസംസ്കാരച്ചടങ്ങുകൾ നെഗോംബോയിലെ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചൊവ്വാഴ്ച നടന്നു. നൂറുകണക്കിനുപേരാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ പള്ളിയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ചത്തെ ആക്രമണത്തിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നൂറ്റമ്പതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുള്ളവരുടെ ശവസംസ്കാരച്ചടങ്ങുകൾ വിവിധ ഘട്ടങ്ങളിലായി നടത്തുമെന്നും അധികൃതർ അറിയിച്ചു. ചടങ്ങുകൾ നടക്കുന്ന സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു.

എന്നാൽ ഭീകരാക്രമണത്തെ കുറിച്ച് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊളംബോയില്‍ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന വിവരം വ്യക്തമാക്കിയത്. സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാദ്ധ്യമങ്ങളോട് സമ്മതിച്ചു.

Top