സ്ത്രീ പ്രവേശനം, യുവതി പ്രവേശനം!! രണ്ട് വാക്കുകളില്‍ പിടിച്ച് ശ്രീധരന്‍ പിള്ള

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ വീണ്ടും മറുകണ്ടം ചാടി ശ്രീധരന്‍ പിള്ള. യുവതി – സ്ത്രീ എന്നീ രണ്ട് വാക്കുകളില്‍ തൂങ്ങിയുള്ള കളിയാണ് ശ്രീധരന്‍പിള്ള നടത്തുന്നത്. എപ്പോ വേണമെങ്കിലും സാമാന്യവത്ക്കരിക്കുകയും എടുത്തുപറയുകയും ചെയ്യാവുന്ന രണ്ട് വാക്കുകളാണ് സ്ത്രീ എന്നതും യുവതി എന്നതും. ഇതാണ് ശ്രീധരന്‍ പിള്ളയ്ക്ക്  പിടിവള്ളിയാകുന്നത്.

ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരമല്ല ബിജെപി നടത്തുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സ്ത്രീ പ്രവേശനമല്ല 10 വയസിനും 50 വയസിനും ഇടയിലുള്ള യുവതികളെ കയറ്റുന്നതാണ് അവിടുത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പ്രസ്താവനയില്‍ നിന്ന് വാക്കുകള്‍ അടര്‍ത്തിമാറ്റി വാര്‍ത്തയുണ്ടാക്കുന്ന രീതി ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. യുവതി എന്നൊരു വാക്ക് താന്‍ ഒരുമാധ്യമത്തോടും പറഞ്ഞിട്ടില്ല, സ്ത്രീ പ്രവേശനത്തിനെതിരായ സമരമല്ല ഇതെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ ചോദ്യത്തിന് യുവതി പ്രവേശനത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ചെയ്യുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് പറയാനുള്ളത്. ഇതൊരു ആശയ പോരാട്ടമാണ്. ഇതില്‍ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. വ്യക്തിപരമായി ഒരാളെ ലക്ഷ്യമിട്ട് തേജോവധം ചെയ്യുന്നത്, നാളെ അവര്‍ക്കൊക്കെ പ്രശ്നമായി മാറും. മാധ്യമങ്ങള്‍ക്കൊക്കെ ഒരു സംവിധാനമുണ്ട്. ദയവുചെയ്ത് അത് തകര്‍ക്കരുതെന്നാണ് മുഖ്യമന്ത്രിയോടും കോടിയേരി ബാലകൃഷ്ണനോടും പറയാനുള്ളത്.

ശബരിമലയിലെ കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങളില്‍ നിന്ന് അജണ്ട മാറ്റി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തി രണ്ട് സ്ഥലത്തേ ലോകത്ത് നടന്നിട്ടുള്ളു. ഒന്ന് ഹിറ്റ്ലറും മറ്റൊന്ന് സ്റ്റാലിനുമാണ് നടപ്പിലാക്കിയത്. അവരുടെ പ്രേതം ആവാഹിച്ച ആളുകള്‍ ഇപ്പോഴും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top