പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു; നിയമനം പറവൂര്‍ താലൂക്കാശുപത്രിയില്‍

കൊച്ചി:വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്കാശുപത്രിയിലാണ് ജോലി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എറണാകുളം ജില്ലാ കളക്ടര്‍ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ഈ ജോലിയെന്ന് അഖില പറഞ്ഞു.

നേരെത്ത മന്ത്രിസഭാ യോഗത്തില്‍ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. പത്ത് ലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്റെ അമ്മ ശ്യാമളയും പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതില്‍ ദുഖമുണ്ടെന്നും ഇരുവരും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഏപ്രിലിലാണ് വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ആളുമാറി അറസ്റ്റ് ചെയ്ത ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ കുടുംബം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Top