ശ്രീകല പ്രഭാകര്‍ വിട പറഞ്ഞു!…ആ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ല… ഞെട്ടല്‍ മാറാതെ മാധ്യമലോകം

തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവര്‍ത്തകയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായിരുന്നു. നാല് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മണ്ണന്തലയിലെ വീട്ടുവളപ്പില്‍ നടക്കും.

ഒരു ചിരിയായിരുന്നു അവര്‍…ധീരയായിരുന്നു അവര്‍. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ശ്രീകല പ്രഭാകര്‍ ഇനി ഇല്ല എന്നത്. കൈരളി ടിവി മാധ്യമപ്രവര്‍ത്തകയും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശ്രീകല പ്രഭാകാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണു മാധ്യമലോകം കേട്ടത്. കൈരളി ടിവി തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരിക്കേ നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഊര്‍ജവും പ്രചോദനവുമായിരുന്നു ശ്രീകല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിരുന്ന അവര്‍ മികച്ച നേതൃത്വപാടവം കാഴ്ച വച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍ക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റമായിരുന്നു അവരുടെ പ്രത്യേകത എന്നു സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. കെ യു ഡബ്ല്യജെയില്‍ പുരുഷന്മാരോടൊപ്പം നിന്നു മത്സരിച്ചു വിജയിച്ച മൂന്നു സ്ത്രീകളില്‍ ഒരാളായിരുന്നു ശ്രീകല. വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഇവര്‍ നടത്തിയ ഇടപെടലുകളും പ്രര്‍വത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകല ഇന്നു രാവിലെ മരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്കു വിഷാദം പിടിപെടാറുണ്ട് എന്നു ശ്രീകല പറഞ്ഞിരുന്നാതായി ചില സൃഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു. എങ്കിലും ഇത്ര സന്തോഷവതിയായിരുന്നയാള്‍ ആത്മഹത്യ ചെയ്തു എന്നു വിശ്വവസിക്കാന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല.

Top