പീറ്റര്‍ വിസ്മയിപ്പിക്കും; ഇതുവരെ ആരും കാണാത്ത ആക്ഷന്‍ ഒടിയനില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

മലയാളികളും മോഹന്‍ലാല്‍ ആരാധകരും ഏറെനാളുകളായി കാത്തിരിപ്പിലാണഅ. ഒടിയന്‍ എന്ന ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഓരോ വിശേഷങ്ങള്‍ പുറത്തുവരികയാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ഈ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം നിര്‍വഹിക്കുന്ന ചിത്രമാണ് ഒടിയന്‍. ഇപ്പോഴിതാ ഒടിയന്റെ സ്റ്റണ്ടിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പീറ്ററിന് മാത്രമേ ഇങ്ങനെ സംഘട്ടനം ഒരുക്കാന്‍ കഴിയുള്ളൂ എന്നാണ് സംവിധായകന്‍ പറയുന്നത്. ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് ഒടിയനില്‍ പീറ്റര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് പീറ്റര്‍ ഹെയ്നിന് മാത്രമെ അത് ചെയ്യാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീറ്ററിനെ പോലെ ഇന്റര്‍നാഷണല്‍ സിനിമകളടക്കം ഇത്രയധികം വര്‍ക്കുകള്‍ ചെയ്ത ഒരാള്‍ വന്നു പറയുകയാണ് കരിയറിലെ ഏറ്റവും മികച്ച വര്‍ക്കാണ് ഒടിയന്റേതെന്ന്. അത് നമ്മള്‍ സീരിയസായി എടുക്കേണ്ടതു തന്നെയാണ്. പീറ്റര്‍ തീര്‍ച്ചയായും പ്രേക്ഷകനെ വിസ്മയിപ്പിക്കും’- ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Top