ശ്രീശ്രീ രവിശങ്കര്‍ നാലുകോടി 75 ലക്ഷം അടയ്ക്കണമെന്ന് കോടതി; പണമടക്കാതിരിക്കാനുള്ള വഴികള്‍ തേടി ശ്രീ ശ്രീ

ന്യൂഡല്‍ഹി: യമുനാ നദിയുടെ തീരത്ത് മാര്‍ച്ച് 11 മുതല്‍ 13 വരെ ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക സാംസ്‌കാരികോത്സവുമായി ബന്ധപ്പെട്ട് നല്‍കാനുള്ള പിഴ ഉടന്‍ ഒടുക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതി. യമുനനദീ തടം നിരപ്പാക്കി ആയിരം ഏക്കറില്‍ നടത്തിയ സാംസ്‌കാരികോത്സവത്തിനെതിരെ വ്യാപക വിമര്‍ശമുയരുകയും പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പരിപാടി നടത്താന്‍ അനുവാദം നല്‍കിയ കോടതി അഞ്ചു കോടി രൂപ പിഴയൊടുക്കാന്‍ രവിശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക അടക്കാനാകില്ലെ രവിശങ്കര്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ അടക്കാന്‍ നിര്‍ദേശിച്ച കോടതി ബാക്കി തുക നാലാഴ്ചയ്ക്കകം അട്ക്കണമെന്നും ഉത്തരവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പിഴസംഖ്യയില്‍ ബാക്കി വരുന്ന 4.75 കോടി രൂപ ആര്‍ട് ഓഫ് ലിവിങ് ഇതുവരെയും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ രൂക്ഷ വിമര്‍ശമുണ്ടായിരിക്കുന്നത്.
ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ച് കോടി രൂപയുടെ പിഴ അടയ്ക്കില്ലന്നും ജയിലില്‍ പോകാന്‍ തയ്യാറെന്നുമാണ് ശ്രീ ശ്രീ രവിശങ്കര്‍ നേരത്തേ പറഞ്ഞിരുന്നത്.

Top