ഹോട്ടല്‍ മുറിയില്‍ വെച്ച് പൂജ ചെയ്യാന്‍ എനിക്ക് ഭ്രാന്തില്ല; ശ്രീറെഡ്ഡിക്ക് മറുപടിയുമായി ലോറന്‍സ്

നടന്‍ രാഘവ ലോറന്‍സിനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. നടന്‍ ശ്രീകാന്ത്, എ.ആര്‍ മുരുകദോസ് എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആരും പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് വേണ്ടി വിശദീകരണം നല്‍കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ലോറന്‍സ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യമാണിതെന്ന് ശ്രീറെഡ്ഡി തന്നെ പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഇക്കാര്യം അപ്പോള്‍ ഉന്നയിച്ചില്ലെന്ന് ലോറന്‍സ് ചോദിക്കുന്നു.‘ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്റെ ആവശ്യമാണ്. ഇത് എനിക്ക് ഒരു വലിയ കാര്യമല്ല, ആളുകള്‍ എന്നോട് ചോദിച്ചതുകൊണ്ട് മാത്രമാണ് വിശദീകരണം നല്‍കുന്നത്.

ഇതാണ് തക്ക സമയം. തെലുങ്ക് ചിത്രം റിബലിന്റെ ചിത്രീകരണത്തിനിടെ താന്‍ ശ്രീറെഡ്ഡിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ ചിത്രങ്ങളും രുദ്രാക്ഷവും എന്റെ മുറിയില്‍ കണ്ടെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. എനിക്ക് ഇതൊന്നും ഹോട്ടല്‍ മുറിയില്‍ വെച്ച് പൂജ ചെയ്യാന്‍ ഭ്രാന്തില്ലെന്നും’ ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു. ‘ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കും ദൈവത്തിനുമറിയാം. എനിക്ക് ശ്രീറെഡ്ഡിയോട് ദേഷ്യമില്ല. പശ്ചാത്താപം മാത്രം, ശ്രീറെഡ്ഡിക്കായി താനൊരു പ്രസ് മീറ്റ് സംഘടിപ്പിച്ച് അഭിനയിക്കാനുള്ള അവസരം നല്‍കാം. അവിടെ വെച്ച് വേണമെങ്കില്‍ ഡാന്‍സ് ചെയ്യുകയും ചെയ്യാമെന്നും’ ലോറന്‍സ് പറഞ്ഞു. തനിക്ക് ശ്രീറെഡ്ഡിയെ നേരില്‍ കാണാന്‍ ഭയമില്ലെന്നും ലോറന്‍സ് വ്യക്തമാക്കി.

Latest