ലൈംഗീക ചുവയോടെ സംസാരിച്ച ഗായകനുമായുള്ള ചാറ്റുകള്‍ പുറത്ത് വിട്ടു;ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ വീണ്ടും

കുറച്ച് ദിവസമായി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളാണ് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് കഥകള്‍ ശ്രീ റെഡ്ഡി പുറത്ത് വിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പ്രശസ്ത സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ തെലുങ്ക് സിനിമയിലെ ഒരു സൂപ്പര്‍ താരത്തിനെതിരെയും താരം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതാരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റിഷോയിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീറാമിനെതിരെയാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ശ്രീ റാം തന്നോട് ലൈംഗീക ചുവയോടെ സംസാരിച്ചു എന്ന് പറയുന്ന ശ്രീ ഇവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും പുറത്ത് വിട്ടിട്ടുണ്ട്. തന്നോട് സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയയ്ക്കാന്‍ ശ്രീറാം ആവശ്യപ്പെട്ടുവെന്നും, ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് ചാറ്റുകള്‍ പുറത്ത് വിടുന്നതെന്നും ശ്രീ പറയുന്നു. ശ്രീറാം എന്ന പേര് നിങ്ങള്‍ക്ക് ചേരില്ലെന്നും, അത് മാറ്റൂ എന്നുമുള്ള കുറിപ്പോടെയാണ് താരം ചാറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളാല്‍ തെലുങ്ക് സിനിമയെ തന്നെ പിടിച്ചു കുലുക്കാന്‍ ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ക്ക് സാധിച്ചിരുന്നു. അരവിന്ദ് 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രീ റെഡ്ഡി.

Top